മലയാളത്തിലെ ആദ്യ AI - 3D അനിമേഷന്‍ ഹ്രസ്വ ചിത്രം സ്റ്റാര്‍സ് ഇന്‍ ദ ഡാര്‍ക്ക്‌നെസ് ഇന്ന് പുറത്തിറങ്ങും

Update: 2025-04-04 14:38 GMT

ബഹ്‌റൈനില്‍ പൂര്‍ണമായും ചിത്രീകരിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ സ്റ്റാര്‍സ് ഇന്‍ ദി ഡാര്‍ക്‌നസ് എടത്തൊടി ഫിലിംസിന്റെ ബാനറില്‍ നാളെ ഏപ്രില്‍ 4 ന് മനാമയിലെ ഏപിക്‌സ് തീയേറ്ററില്‍ റിലീസ് ചെയ്യുന്നു. കോണ്‍വെക്‌സ് ആണ് ലോഞ്ച് പാര്‍ട്ണര്‍.

റിലീസിന്റെ ഭാഗമായി ചലച്ചിത്ര സീരിയല്‍ നടനും സംവിധായകനുമായ എം ആര്‍ ഗോപകുമാര്‍ പങ്കെടുക്കുന്നു. ബഹ്‌റൈന്‍ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാന്‍ലി രചനയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ റേഡിയോ, ടെലിവിഷന്‍, സ്റ്റേജ് ഷോ എന്നിവയുടെ അവതാരകനും നാടക, ചലച്ചിത്ര നടനുമായ ബഹ്റൈന്‍ പ്രവാസി വിനോദ് നാരായണന്‍, സോഷ്യല്‍ മീഡിയയില്‍ സജീവമായ സമിത എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

പ്രവാസികളായ 40 ല്‍ പരം പ്രതിഭകള്‍ അഭിയയിച്ചിരിക്കുന്നു. അനുഗ്രഹീതനായ കലാകാരന്‍ ജേക്കബ് ക്രിയേറ്റീവ് ബീസ് സിനിമാറ്റോഗ്രഫി എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു. പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി പ്രവര്‍ത്തിച്ചിരിക്കുന്നത് സ്റ്റാന്‍ലി തോമസ്, വിനോദ് ആറ്റിങ്ങല്‍ എന്നിവരാണ്.

റിലീസിനോട് അനുബന്ധിച്ച് ് ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ എം ആര്‍ ഗോപകുമാര്‍, ഇടത്തൊടി ഭാസ്‌കരന്‍, ലിനി സ്റ്റാന്‍ലി, അജിത്ത് നായര്‍, വിനോദ് നാരായണന്‍, ജേക്കബ് ക്രിയേറ്റീവ് ബീസ്, സ്റ്റാന്‍ലി തോമസ്, വിനോദ് ആറ്റിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായുള്ള നാളത്തെ പ്രദര്‍ശനത്തെ തുടര്‍ന്ന് പൊതുവായുള്ള പ്രദര്‍ശനം ഉണ്ടാകുമെന്ന് അണിയറ പ്രവത്തകര്‍ അറിയിച്ചിട്ടുണ്ട്

Similar News