സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റിവ് തുറയൂര്‍ ബഹറൈന്‍ കമ്മറ്റി വിപുലീകരിച്ചു

Update: 2025-02-17 14:29 GMT

മനാമ:- കോഴിക്കോട് ജില്ലയിലെ തുറയൂര്‍ പയ്യോളി അങ്ങാടി കേന്ദ്രമായി അര്‍ബുദം, പക്ഷാഘാതം, വൃക്കരോഗം, എന്നിവയാല്‍ പ്രയാസമനുഭവിക്കുന്നവരെയും കിടപ്പു രോഗികളെയും പരിചരിച്ചു വരുന്ന സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ബഹ്‌റൈന്‍ ചാപ്റ്ററിന്റെ 2025 -26 വര്‍ഷത്തേക്കുള്ള കമ്മറ്റി വിപുലീക്കരിച്ചു.......

കണ്ണമ്പത്ത് സ്വാഗതവും കരീം പുളിയങ്കോട്ട് അധ്യക്ഷതയും വഹിച്ചു.സഹജീവികള്‍ക്ക് ഒരു കൈതാങ്ങാവുന്നത് തന്നെ സമുഹത്തിലെ ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തി തന്നെയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

സാന്ത്വനം ബഹ്‌റൈന്‍ ചാപ്റ്റര്‍ വിപുലീകരണത്തിന്റെ ഭാഗമായി കരീം പുളിയങ്കോട്ട് (പ്രസിഡണ്ട്), മലോല്‍ രാജന്‍ (ജനറല്‍ സെക്രട്ടറി), ഹരീഷ്. പി കെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സുബൈര്‍ കണ്ണമ്പത്ത് (ട്രഷറര്‍) എന്നിവരെ നിലവിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

സാലിഹ് മുണ്ടാളി, അഷ്‌റഫ് കെ.കെ, പ്രദീപന്‍ കെ.എം, സൈഫുള്ള ഖാസിം, അബ്ബാസ് അട്ടക്കുണ്ട് ,പി.ടി അബ്ദുള്ള, ഷിജു ടി എന്നിവരെ രക്ഷാധികാരികളായുംജാഫര്‍ മുണ്ടാളി, മോഹന്‍ കുനിയില്‍, സമദ് ഇളവന, ഒ പി. നവാസ് എന്നിവരെ വൈസ് പ്രസിഡണ്ടായും, അദീബ് പി.ടി, എസ്.കെ സമദ്, രാമകൃഷ്ണന്‍ വി.പി, ഫൈസല്‍ എ.കെ എന്നിവരെ ജോയ്ന്റ് സെക്രട്ടറി മാരായും തെരഞ്ഞെടുത്തു.

ഇളവന സമദ്, വി.പി രാമകൃഷ്ണന്‍ , അബ്ദുള്ള എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ ഖത്തറിലെ കല, സാമൂഹിക സംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനായ കെ മുഹമ്മദ് ഈസ (ഈസാക്ക) യുടെയും,പ്രമുഖ ആര്‍ട്ടിസ്റ്റ് മോഹന്‍ തുറയൂരിന്റെ മകന്‍ കിഴക്കലോല്‍ അദീപ് ശങ്കറിന്റെയും അകാല വിയോഗത്തില്‍ യോഗം അനുശോചിച്ചു. സമദ് എസ് കെ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

Similar News