കേരള കാത്തലിക് അസോസിയേഷന്‍ ദി ഇന്ത്യന്‍ ടാലന്റ്റ് സ്‌കാന്‍;രജിസ്ട്രേഷന്‍ 23-ന് ആരംഭിക്കും
കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) കുട്ടികള്‍ക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്‌കാരിക മാമാങ്കം 'ദി ഇന്ത്യന്‍ ടാലന്റ്റ് സ്‌കാന്‍' ഈ വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബഹ്റൈനില്‍ താമസക്കാരായ എല്ലാ ഇന്ത്യന്‍ കുട്ടികള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന മത്സരങ്ങള്‍ ഒക്ടോബര്‍ 2024 മുതല്‍ ഡിസംബര്‍ 2024 വരെ നടത്തപ്പെടും.
'പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വര്‍ഗീസ് ജോസഫ് (ചെയര്‍മാന്‍), റോയ് സി ആന്റണി (വൈസ് ചെയര്‍മാന്‍), ജോയല്‍ ജോസ് (വൈസ് ചെയര്‍മാന്‍), സിമി ലിയോ (വൈസ് ചെയര്‍മാന്‍), ലിയോ ജോസഫ് (എക്‌സ് ഒഫീഷ്യോ) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്'', കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ പറഞ്ഞു.
പരിപാടിയുടെ വിവിധ വശങ്ങള്‍ ഏകോപിപ്പിക്കാന്‍ ജോബി ജോര്‍ജ്, നിക്‌സണ്‍ വര്‍ഗീസ്, സണ്ണി ഐരൂര്‍, തോമസ് ജോണ്‍, നിത്യന്‍ തോമസ്, ജൂലിയറ്റ് തോമസ്, അശോക് മാത്യു, മനോജ് മാത്യു, ജിതിന്‍ ജോസ്, ജിന്‍സ് ജോസഫ്, സോബിന്‍ സി ജോസ്, ബാബു വര്‍ഗീസ്, വിനോദ് ഡാനിയല്‍, ജോഷി വിതയത്തില്‍, ആല്‍വിന്‍ സേവി, മരിയ ജിബി, സിമി അശോക്, പ്രെറ്റി റോയ്, ഷൈനി നിത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
മുന്‍കാല ടാലന്റ് സ്‌കാന്‍ മത്സരങ്ങളില്‍ രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച നല്ല പ്രതികരണത്തിന് കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി. ''ഇത്രയും അനുകൂലമായ പ്രതികരണം കാണുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ഈ ഇവന്റ് വന്‍ വിജയമാക്കുന്നതിന് എല്ലാവരും നല്‍കുന്ന പിന്തുണയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവന്റുകളുടെ രജിസ്ട്രേഷന്‍ 2024 സെപ്റ്റംബര്‍ 23-ന് ആരംഭിക്കുകയും 2024 ഒക്ടോബര്‍ 10-ന് അവസാനിക്കുകയും ചെയ്യുമെന്ന് ITS പ്രോഗ്രാം ചെയര്‍മാന്‍ ശ്രീ. വര്‍ഗീസ് ജോസഫ് പറഞ്ഞു. ഈ വര്‍ഷം നിരവധി പുതിയ ഇവന്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, പ്രോഗ്രാം കൂടുതല്‍ പങ്കാളിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും കെസിഎയുടെ ഉന്നത നിലവാരത്തില്‍ നടത്താന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, പങ്കെടുക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി ടീം ഇവെന്റുകള്‍ പ്രോത്സാഹിപ്പിക്കും. ഒക്ടോബര്‍ 25നു തുടങ്ങുന്ന മത്സരങ്ങള്‍ ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്‌കൂള്‍ പരീക്ഷയുടെ ഷെഡ്യൂള്‍ കണക്കിലെടുത്തു 2024 നവംബര്‍ 2 മുതല്‍ നവംബര്‍ 12 വരെ മത്സരങ്ങള്‍ ഉണ്ടാവുകയില്ല.
ബഹ്റൈനില്‍ താമസിക്കുന്ന, 2019 സെപ്റ്റംബര്‍ 30 നും 2006 ഒക്ടോബര്‍ 1 നും ഇടയില്‍ ജനിച്ച ഇന്ത്യക്കാരായ കുട്ടികള്‍ ഇന്ത്യന്‍ ടാലന്റ്‌റ് സ്‌കാനില്‍ പങ്കെടുക്കുവാന്‍ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിന്റ്റെ അടിസ്ഥാനത്തില്‍ 5 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: -
ഗ്രൂപ്പ്-1 2017 ഒക്ടോബര്‍ 1 നും 2019 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ച കുട്ടികള്‍
ഗ്രൂപ്പ്-2 2015 ഒക്ടോബര്‍ 1 നും 2017 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ച കുട്ടികള്‍
ഗ്രൂപ്പ്-3 2013 ഒക്ടോബര്‍ 1 നും 2015 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ച കുട്ടികള്‍
ഗ്രൂപ്പ്-4 2010 ഒക്ടോബര്‍ 1 നും 2013 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ച കുട്ടികള്‍
ഗ്രൂപ്പ്-5 2006 ഒക്ടോബര്‍ 1 നും 2010 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ച കുട്ടികള്‍
ഈ വര്‍ഷം 5 ഗ്രൂപ്പുകള്‍ക്കുമായി ഏകദേശം 180 വ്യക്തിഗത മത്സര ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുക്കാന്‍ നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാര്‍ത്ഥിക്ക് 10 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാന്‍ സാധിക്കും. ടീം ഇനങ്ങളില്‍ നേടിയ പോയിന്റുകള്‍ വക്തിഗത ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡിനായി കണക്കാക്കില്ല, എന്നാല്‍ പോയിന്റ്റുകള്‍ സമനിലയാകുന്ന പക്ഷം ടീം ഇനങ്ങളില്‍ നേടിയ പോയിന്റ്‌റ് അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡമാക്കും.
അപേക്ഷകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും സ്വീകരിക്കും. ഓണ്‍ലൈന്‍ ലിങ്ക് താമസിയാതെ പബ്ലിഷ് ചെയ്യുന്നതാണ്.ഓരോ മത്സരാര്‍ത്ഥികളും പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടുന്നതാണ്. എന്‍ട്രിഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 10 ആയിരിക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്കുള്ള നിരവധി അവാര്‍ഡുകള്‍ക്കും ട്രോഫികള്‍ക്കും പുറമെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായിരിക്കും.
ഇന്ത്യന്‍ ടാലന്റ്റ് സ്‌കാന്‍ 6 മത്സരവിഭാഗങ്ങള്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്‌ന മത്സരങ്ങള്‍, സംഗീതരത്‌ന മത്സരങ്ങള്‍, കലാരത്‌ന മത്സരങ്ങള്‍, സാഹിത്യ രത്‌ന മത്സരങ്ങള്‍, ആഡ്-ഓണ്‍ മത്സരങ്ങള്‍, കൂടാതെ ടീം ഇന മത്സരങ്ങള്‍. ഇവന്റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. യോഗ്യരായ ഗ്രൂപ്പുകളെ ബ്രാക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്നു.
വ്യക്തിഗത ഇവന്റുകള്‍: ഭരതനാട്യം (3,4,5); സിനിമാറ്റിക് ഡാന്‍സ് (1,2,3,4,5); നാടോടി നൃത്തം (1,2,3,4,5); കഥക് നൃത്തം (3,4,5); കുച്ചിപ്പുടി (3,4,5); മോഹിനിയാട്ടം (3,4,5); വെസ്റ്റേണ്‍ ഡാന്‍സ് (1,2,3,4,5); കര്‍ണാടക സംഗീതം (4,5); ക്രിസ്ത്യന്‍ ഭക്തിഗാനം - മലയാളം (1,2,3,4,5); ചലച്ചിത്ര ഗാനം - ഹിന്ദി (1,2,3,4,5); ചലച്ചിത്ര ഗാനം - മലയാളം (1,2,3,4,5); ഹിന്ദുസ്ഥാനി സംഗീതം (3,4,5); ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് (3,4,5); കരോക്കെ ആലാപനം - ഹിന്ദി (2,3,4,5); ലൈറ്റ് മ്യൂസിക് മലയാളം (2,3,4,5); നാടന്‍പാട്ട് - മലയാളം (3,4,5); ക്ലേ മോഡലിംഗ് (1,2,3,4,5); ഡ്രോയിംഗ് & പെയിന്റിംഗ് (1,2,3,4,5); കാര്‍ട്ടൂണ്‍ ഡ്രോയിംഗ് (3,4,5); പെന്‍സില്‍ ഡ്രോയിംഗ് (2,3,4,5); വെജിറ്റബിള്‍ കാര്‍വിങ് (4,5); ഫ്‌ലവര്‍ അറേഞ്ചുമെന്റ് (3,4,5); അടിക്കുറിപ്പ് എഴുത്ത് - ഇംഗ്ലീഷ് (3,4,5); എസ്സേ റൈറ്റിംഗ് ഇംഗ്ലീഷ് (3,4,5); കവിതാ പാരായണം ഇംഗ്ലീഷ്/ഹിന്ദി/മലയാളം (1,2,3,4,5); ഇംഗ്ലീഷ് കവിതയെഴുത്ത് (3,4,5); പ്രസംഗം ഇംഗ്ലീഷ്/മലയാളം (3,4,5); സ്റ്റോറി ടെല്ലിംഗ് ഇംഗ്ലീഷ്/മലയാളം (1,2); ആക്ഷന്‍ സോംഗ് (1,2); ഫാന്‍സി ഡ്രസ് (1,2,3,4,5); പൊതുവിജ്ഞാനം (1,2,3,4,5); മെമ്മറി ടെസ്റ്റ് (1,2); മോണോ ആക്ട് (3,4,5); സ്‌പെല്ലിംഗ് ബീ (1,2,3,4,5); ഇന്റലിജന്‍സ് ടെസ്റ്റ് (1,2,3,4,5); ഫാഷന്‍ ഷോ (1,2,3,4,5); കൈയക്ഷരം (2,3,4,5).
ടീം ഇവന്റുകള്‍: ജൂനിയേഴ്‌സ് (ഗ്രൂപ്പുകള്‍ 1 & 2): നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കില്‍ മലയാളം), ദേശഭക്തി ഗാനം - ഹിന്ദി; ടാബ്ലോ; സീനിയര്‍ (ഗ്രൂപ്പുകള്‍ 3,4,5): നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, അറബിക് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കില്‍ മലയാളം), ദേശഭക്തി ഗാനം ഹിന്ദി, നാടന്‍പാട്ട് (മലയാളം), മൈം, ടാബ്ലോ.
ഒക്ടോബര്‍ 25നു നടക്കുന്ന ഉത്ഘാടനത്തിനു ശേഷം മത്സരങ്ങള്‍ ആരംഭിക്കും. വിശദമായ മത്സര ക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ്
ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് നല്‍കും. അവന്‍/അവള്‍ കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളില്‍ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.
കെ.സി.എ സ്‌പെഷ്യല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് കെ.സി.എ അംഗങ്ങളായ കുട്ടികള്‍ക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതല്‍ പോയിന്റ്‌റ് കരസ്ഥമാക്കുന്ന കെ.സി.എ അംഗമായാ മത്സരാര്‍ത്ഥിക്ക് ഈ അവാര്‍ഡ് നല്‍കും. അവന്‍/അവള്‍ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.
കലപ്രതിഭ അവാര്‍ഡ്, കലാതിലകം അവാര്‍ഡ്
താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലപ്രതിഭ അവാര്‍ഡും, പെണ്‍കുട്ടിക്ക് കലാതിലകം അവാര്‍ഡും സര്‍ട്ടിഫിക്കറ്റിനുമൊപ്പം എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും:
1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടിയിരിക്കണം
2. കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളില്‍ നിന്നുള്ള സമ്മാനങ്ങള്‍ നേടിയിരിക്കണം.
3. ടീം മത്സരങ്ങളില്‍ നിന്ന് കുറഞ്ഞത് ഒരു എ/ബി ഗ്രേഡെങ്കിലും നേടിയിരിക്കണം
4. ഒരു മത്സര വിഭാഗത്തില്‍ നിന്ന്, മികച്ച 5 ഫലങ്ങള്‍ മാത്രമേ പരിഗണിക്കൂ. (ഉദാ: സംഗീത രത്ന വിഭാഗത്തില്‍ നിന്ന് ഒരു കുട്ടി 6 സമ്മാനങ്ങള്‍ നേടിയാല്‍, ആ വിഭാഗത്തില്‍ നിന്ന് മികച്ച 5 ഫലങ്ങള്‍ മാത്രമേ പരിഗണിക്കൂ. ഈ അവാര്‍ഡ് ജേതാവ് ബഹുമുഖ പ്രതിഭ ആണെന്ന് ഉറപ്പാക്കാനാണിത്.)
നാല് വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌റ് കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥിക്കള്‍ക്ക് പ്രത്യേക അവാര്‍ഡും കെ.സി.എ നല്‍കുന്നു. നാട്യ രത്ന അവാര്‍ഡ് ഡാന്‍സ് വിഭാഗത്തില്‍ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളിലെ മത്സരാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ്‌റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്നവര്‍ക്കു സമ്മാനിക്കുന്നു. അവന്‍/അവള്‍ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം. അതുപോലെ സംഗീത രത്ന അവാര്‍ഡ്, കലാ രത്ന അവാര്‍ഡ്, സാഹിത്യ രത്ന അവാര്‍ഡ് എന്നിവ അതാത് വിഭാഗത്തിലെ വിജയികള്‍ക്ക് സമ്മാനിക്കും.
സ്‌കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാര്‍ഡ്
ഇന്ത്യന്‍ ടാലന്റ്റ് സ്‌കാന്‍ 2024 ല്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിന്റ്റെ അടിസ്ഥാനത്തിലും, ആ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയിന്റ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാര്‍ഡ് നല്‍കുകയും ആദരിക്കുകയും ചെയ്യും.
മികച്ച നൃത്ത അധ്യാപക അവാര്‍ഡ്
ഈ അവാര്‍ഡ് കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ നൃത്ത അധ്യാപകര്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നു. മത്സരങ്ങള്‍ക്ക് മുമ്പായി അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സമയത്ത് മത്സരാര്‍ത്ഥികള്‍ എഴുതി നല്‍കുന്ന അധ്യാപകരില്‍ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകള്‍, പോയിന്റുകള്‍, കുട്ടികള്‍ നേടിയ സമ്മാനങ്ങള്‍ എന്നിവയാണ് ഈ അവാര്‍ഡിന് മാനദണ്ഡം.
മികച്ച സംഗീത അധ്യാപക അവാര്‍ഡ്
കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ സംഗീത അധ്യാപകര്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു. മത്സരങ്ങള്‍ക്ക് മുമ്പായി അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സമയത്ത് മത്സരാര്‍ത്ഥികള്‍ എഴുതി നല്‍കുന്ന അധ്യാപകരില്‍ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകള്‍, പോയിന്റുകള്‍, കുട്ടികള്‍ നേടിയ സമ്മാനങ്ങള്‍ എന്നിവയാണ് ഈ അവാര്‍ഡിന് മാനദണ്ഡം.
ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങള്‍ക്ക് ഒരു ദിനാറും, കെ.സി.എ അംഗങ്ങളല്ലാത്തവര്‍ക്ക് രണ്ട് ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചുണ്ട് . ഡാന്‍സ് ഇനങ്ങള്‍ക്കായി, കെ.സി.എ അംഗങ്ങള്‍ക്ക് രണ്ട് ദിനാറും അംഗങ്ങളല്ലാത്തവര്‍ക്ക് ഓരോ ഇനത്തിനും മൂന്ന് ദിനാറും, ടീം മത്സരങ്ങള്‍ക്കായി, കെ.സി.എ അംഗങ്ങളായ ടീമിന് അഞ്ചു ദിനാറും അംഗങ്ങളല്ലാത്ത ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. കെസിഎ അംഗങ്ങള്‍ ഇതിനായി സെപ്റ്റംബര്‍ 2024 വരെയുള്ള മെമ്പര്‍ഷിപ് ഫീസ് അടച്ചിരിക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ് (38185420 or 38984900) അല്ലെങ്കില്‍ വൈസ് ചെയര്‍മാന്‍മാരായ റോയ് സി. ആന്റണി (39681102),ജോയല്‍ ജോസ് (36077033), സിമി ലിയോ (36268208), അല്ലെങ്കില്‍ എക്‌സ് ഒഫീഷ്യോ ലിയോ ജോസഫ് (39207951) എന്നിവരെ ബന്ധപ്പെടുക.