യു.ഡി.ഫ് തിരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ നവംബര്‍ 8 ന് വെള്ളിയാഴ്ച

Update: 2024-11-06 10:57 GMT

മനാമ : ഐ.വൈ.സി.സി ബഹ്റൈന്‍ സംഘടിപ്പിക്കുന്നയു.ഡി.ഫ് തിരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ നവംബര്‍ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സല്‍മാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടക്കും.

ബഹ്റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും, പൊതു സാമൂഹിക പ്രവര്‍ത്തകരുമടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞടുപ്പുകളില്‍, യു.ഡി.ഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടി ഐ.വൈ.സി.സി ബഹ്റൈന്‍ തുടക്കം കുറിച്ച വിവിധ ഡിജിറ്റല്‍, ഓഫ്നെറ്റ് പരിപാടികളുടെ തുടര്‍ച്ചയായാണ് യു.ഡി.ഫ് കണ്‍വെന്‍ഷന്‍ നടത്തുന്നത്.

എല്ലാറ്റിലും പി.ആര്‍ ഇറക്കി, ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്നത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള ജനവിധിയായി ഈ ഉപതിരഞ്ഞടുപ്പ് മാറുമെന്നും, കണ്‍വെന്‍ഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News