വോയ്സ് ഓഫ് ആലപ്പി 2025 -2026 ലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Update: 2024-12-30 13:39 GMT

ഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു, സിഞ്ച് ഫ്രണ്ട്‌സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷത വഹിച്ചു, കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ധനേഷ് മുരളിയും വരവ് ചിലവ് കണക്ക് ട്രഷറര്‍ ഗിരീഷ് കുമാര്‍ ജി യും അവതരിപ്പിച്ചു.

തുടര്‍ന്ന് രക്ഷാധികാരികളും തെരഞ്ഞെടുപ്പ് വരണാധികാരികളുമായ സെയ്ദ് റമദാന്‍ നദ്വി, യു കെ അനില്‍ കുമാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ മുന്‍ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷം കലാ സാംസ്‌കാരിക ആരോഗ്യ ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച സെന്‍ട്രല്‍ കമ്മറ്റിയെയും എല്ലാ ഏരിയാകമ്മിറ്റികളെയും യോഗം അനുമോദിച്ചു. ഏഴ് ഏരിയ കമ്മറ്റികള്‍ ആണ് വോയ്‌സ് ഓഫ് ആലപ്പിക്ക് ഉള്ളത്, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറര്‍ ഗിരീഷ് കുമാര്‍ ജി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരികള്‍ ആയ സയീദ് റമദാന്‍ നദ്വിയും യു കെ അനില്‍കുമാറും നേതൃത്വം നല്‍കി, വോയ്സ് ഓഫ് ആലപ്പിയുടെ ഏഴ് ഏരിയാകമ്മിറ്റികളെ മുന്‍ മാസങ്ങളില്‍ തന്നെ തിരഞ്ഞെടുത്തിരുന്നു. തിരഞ്ഞെടുത്ത ഏരിയ കമ്മിറ്റി പ്രതിനിധികള്‍ ഇലക്ഷനില്‍ സന്നിഹിതരായിരുന്നു.

പ്രസിഡന്റ് ആയി സിബിന്‍ സലീമിനെയും ജനറല്‍ സെക്രട്ടറിയായി ധനേഷ് മുരളിയെയും ട്രഷററായി ബോണി മുളപ്പാംപള്ളിലിനേയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റുമാര്‍ അനസ് റഹീം, അനൂപ് ശശികുമാര്‍, ജോയിന്റ് സെക്രട്ടറിമാരായി ഗിരീഷ് കുമാര്‍, ജോഷി നെടുവേലില്‍ അസി. ട്രഷററായി ടോജി തോമസ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറിയായി ദീപക് തണല്‍, സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ ഗിരീഷ് ബാബു, ചാരിറ്റി വിങ് കണ്‍വീനര്‍ അജിത് കുമാര്‍, മീഡിയ വിങ് കണ്‍വീനര്‍ ജഗദീഷ് ശിവന്‍, മെമ്പര്‍ഷിപ് സെക്രട്ടറി സന്തോഷ് ബാബു എന്നിവരെയും തെരെഞ്ഞടുത്തു. ഭാരവാഹികള്‍ അടക്കം 29 അംഗ എക്‌സികുട്ടീവ് ആണ് തെരെഞ്ഞെടുക്കപ്പെട്ടത്.

തികച്ചും ജനാധിപത്യ രീതിയില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് വരും വര്‍ഷങ്ങളില്‍ സമൂഹത്തിനു മാതൃക ആകുന്ന രീതിയില്‍ വോയ്സ് ഓഫ് ആലപ്പിയെ നയിക്കാന്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ക്കു സാധിക്കട്ടെ എന്ന് ഏരിയാകമ്മിറ്റികളുടെ പ്രതിനിധികള്‍ ആശംസിച്ചു.

Tags:    

Similar News