വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രോവിന്‍സ് ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

Update: 2025-05-19 13:29 GMT

ഹ്റൈന്‍ ബീച്ച് ബേ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷ പരിപാടികളില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രോവിന്‍സിന്റെ കുടുബാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. റിസോര്‍ട് ഹാളില്‍ നടന്ന മീറ്റിങ്ങില്‍ WMC ബഹ്‌റൈന്‍ പ്രോവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവേല്‍ അധ്യക്ഷത വഹിച്ചു. വിമെന്‍സ് ഫോറം പ്രസിഡന്റ് ഷെജിന്‍ സുജിത് സ്വാഗതം ആശംസിച്ചു ഗ്ലോബല്‍ അസോസിയേറ്റ് ട്രഷറര്‍ ബാബു തങ്ങളത്തില്‍ ഈദ്, വിഷു, ഈസ്റ്റര്‍ സന്ദേശം നല്‍കി. ബഹ്റൈനിലെ ആദ്യ എ ഐ സിനിമ നായകനും പ്രോവിന്‍സ് വൈസ് ചെയര്‍മാനും ഗ്ലോബല്‍ ആര്ട്ട് ആന്‍ഡ് കള്‍ച്ചറല്‍ വൈസ് പ്രസിഡന്റുമായ വിനോദ് നാരായണനെ ചടങ്ങില്‍ ആദരിച്ചു.

കുടുംബാംഗങ്ങളുടെ നേട്ടങ്ങളില്‍ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. തുടര്‍ന്ന് WMC ഗ്ലോബല്‍ ഭാരവാഹിയായ ബാബു തങ്ങളത്തില്‍, ബഹ്‌റൈന്‍ പ്രോവിന്‍സ് വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍, ട്രഷറര്‍ ഹരീഷ് നായര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് രഘു പ്രകാശ്, അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടാല, വിജേഷ് നായര്‍, മുന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ദീപക് മേനോന്‍, യൂത്ത് ഫോറം പ്രസിസഡന്റ് ബിനോ പോള്‍ വര്ഗീസ്, സെക്രട്ടറി ഡോ. രസ്‌ന സുജിത്ത്, എന്നിവര്‍ ആശംസ പ്രഭാഷണങ്ങള്‍ നടത്തി.

തുടര്‍ന്ന് കുടുംബങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്ക് വിമന്‍സ് ഫോറം ഭാരവാഹികളായ അര്‍ച്ചന വിപിന്‍, സ്‌നേഹ, സിന്ധു രജനീഷ്, രേഖ രാഘവന്‍, അശ്വിനി, പ്രസന്ന രഘു, യൂത്ത് ഫോറം ഭാരവാഹികളായ ശ്രീലയ റോബിന്‍, മീര വിജേഷ്, തോംസണ്‍, റോബിന്‍, ആല്‍ബി എബ്രഹാം, അമിസണ്‍, അദ്വൈത് ഹരീഷ് നായര്‍, ബ്രെന്റ് ബിജു എന്നിവര്‍ നേത്യുത്വം നല്‍കി. പ്രൊവിന്‍സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Similar News