റിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാഴ്ചയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; മൂന്നാം സ്ഥാനത്ത് 24 ന്യൂസ്; വിധി നിര്‍ണയിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടം; കോഴ ആരോപണങ്ങള്‍ക്കിടെ ബാര്‍ക്ക് റേറ്റിംഗില്‍ കേന്ദ്ര ഇടപെടല്‍; മലയാള മാധ്യമലോകത്ത് 'ബാര്‍ക്ക് യുദ്ധം' മുറുകുന്നു

റിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്

Update: 2025-12-18 14:53 GMT

തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയിലെ മത്സരം കേവലം വാര്‍ത്തകളില്‍ നിന്ന് മാറി നിയമപോരാട്ടങ്ങളിലേക്കും റേറ്റിംഗ് തര്‍ക്കങ്ങളിലേക്കും മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും തമ്മിലുള്ള പോര് കടുത്തതിനിടെ, ചാനല്‍ റേറ്റിംഗിലും വലിയ മാറ്റം പ്രകടമായിരുന്നു. ഏറെ നാളായി എതിരാളികളില്ലാതിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ കഴിഞ്ഞ രണ്ടാഴ്ചയായി റിപ്പോര്‍ട്ടര്‍ ടിവി പിന്നിലാക്കിയിരുന്നു. എന്നാല്‍, 49 ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ദീര്‍ഘനാളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് 47 ാം ആഴ്ചയില്‍ 16 പോയിന്റോളം നഷ്ടപ്പെടുകയും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാതിക്രമ കേസ്, നടിയെ ആക്രമിച്ച കേസിലെ വിധി, തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കവും പ്രചാരണവും ഒക്കെയാണ് പോയ വാരങ്ങളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍, ഡിസംബര്‍ 13 ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, ബാര്‍ക് റേറ്റിംഗില്‍ വീണ്ടും വലിയ മാറ്റമുണ്ടായി. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ മികവില്‍ പ്രേക്ഷകര്‍ വിശ്വാസം അര്‍പ്പിച്ചുവെന്ന് വേണം കരുതാന്‍. അതിനാടകീയമല്ലാതെ, വാര്‍ത്തയെ ഇനിയും കെട്ടുകാഴ്ചയായി മാറ്റാത്ത ഏഷ്യാനെറ്റ് ന്യൂസിനെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പോലെ ഗൗരവമേറിയ സംഭവങ്ങള്‍ വരുമ്പോള്‍ ആളുകള്‍ ആശ്രയിക്കുന്നത് എന്നര്‍ഥം. അതിന്റെ ഫലമായി വന്ന ബാര്‍ക് റേറ്റിംഗ് മാറ്റം നോക്കാം.

പുതിയ റേറ്റിംഗ് നില (പോയിന്റുകളില്‍): 49 ാം ആഴ്ച

ചാനല്‍ പോയിന്റ് സ്ഥാനം

ഏഷ്യാനെറ്റ് ന്യൂസ്- 107-ഒന്ന്

റിപ്പോര്‍ട്ടര്‍ ടിവി -98 -രണ്ട്

24 ന്യൂസ് 56 -മൂന്ന്

മനോരമ ന്യൂസ് -48-നാല്

മാതൃഭൂമി ന്യൂസ്- 36 -അഞ്ച്

ന്യൂസ് മലയാളം 24ഃ7 -25- ആറ്

കൈരളി- 22-ഏഴ്

ജനം ടിവി-21-എട്ട്

ന്യൂസ് 18 കേരള-14-9

തുടര്‍ച്ചയായ രണ്ട് ആഴ്ചകളില്‍ മുന്നിട്ട് നിന്ന് ശേഷമാണ് റിപ്പോര്‍ട്ടര്‍ 98 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് വീണത്. 48 ാം ആഴ്ച 97.73 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം റിപ്പോര്‍ട്ടര്‍ ടിവി നിലനിര്‍ത്തിയത്. അന്ന് രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 91.52 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 24 ന്യൂസിന്് 55.26 പോയിന്റുമായിരുന്നു.

ബാര്‍ക്ക് ഉദ്യോഗസ്ഥന് കോഴ നല്‍കി ഡേറ്റയില്‍ തിരിമറി നടത്തിയെന്ന ട്വന്റി ഫോറിന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിനെതിരെ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് 47 ാം ആഴ്ച റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ട്വന്റി ഫോര്‍ മൂന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ആദ്യ രണ്ട് സ്ഥാനക്കാരുമായി വലിയ പോയിന്റ് വ്യത്യാസമുണ്ട്. മനോരമ, മാതൃഭൂമി, ജനം ടിവി തുടങ്ങിയ ചാനലുകള്‍ക്കെല്ലാം ഒന്നും രണ്ടും സ്ഥാനക്കാരുമായി പോയിന്റുനിലയില്‍ വലിയ അന്തരമുണ്ട്.

രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിനേക്കാള്‍ 9 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിനേക്കാള്‍ ഇരട്ടിയോളം പോയിന്റും നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. സ്ത്രീ-പുരുഷ ഭേദമന്യേയും പ്രായഭേദമന്യേയും എല്ലാ പ്രായത്തിലുള്ളവരും ഏഷ്യാനെറ്റ് ന്യൂസിനെയാണ് വിശ്വസിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു കാലത്ത് രണ്ടാം സ്ഥാനത്തിനായി ശക്തമായി പോരാടിയിരുന്ന 24 ന്യൂസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമാണ്.

ചാനല്‍ റേറ്റിങ് തിരിമറിയില്‍ കേന്ദ്ര ഇടപെടല്‍

ടെലിവിഷന്‍ വാര്‍ത്താചാനല്‍ റേറ്റിങ്ങുകളില്‍ കൃത്രിമംകാട്ടിയെന്ന ആരോപണത്തില്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഒരുചാനല്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിലെ ഒരു ഉദ്യോഗസ്ഥന് (ബിഎആര്‍സി) കൈക്കൂലിനല്‍കി റേറ്റിങ്ങില്‍ തിരിമറിനടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താവിതരണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ ലോക്സഭയില്‍ ചോദ്യങ്ങള്‍ക്കുനല്‍കിയ മറുപടിയില്‍ അറിയിച്ചു

Tags:    

Similar News