അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി: ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്; സംഗീതത്തിലെ പ്രമുഖര്‍ പങ്കെടുക്കും
തിരുവനന്തപുരം: സോണി ജോസഫ് സംവിധാനം നിര്‍വഹിച്ച ശ്രീനിവാസന്‍ നായരുടെ കഥയില്‍ ശ്രീനിവാസന്‍ നായര്‍ മനു തൊടുപുഴ (പുരുഷപ്രേതം ഫെയിം) എന്നിവര്‍ തിരക്കഥ എഴുതിയ ശ്രീനിവാസന്‍ നായര്‍, മായാ വിശ്വനാഥ്, ശാരിക സ്റ്റാലിന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു. ഈ സിനിമയിലെ ശ്രീനിവാസന്‍ നായര്‍ രചിച്ച മൂന്നു ഗാനങ്ങളുടെയും പ്രകാശനം 15 ഡിസംബര്‍ 2024 നു തിരുവനന്തപുരം താജ് വിവാന്റ യില്‍ വച്ച് രാവിലെ 10 മണി മുതല്‍ 12 മണി വരെയുള്ള ചടങ്ങില്‍ നടത്തുന്നതാണ്.
ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ. എ. എസ് മുഖ്യാതിഥിയും മുന്‍ പോലീസ് മേധാവി ഋഷിരാജ് സിംഗ് ഐ.പി.എസ്, സംവിധായകരായ പി.സുകുമാര്‍, വി.സി അഭിലാഷ്, വിഷ്ണു വിനയ്, വിക്കി തമ്പി എന്നിവരെ കൂടാതെ സിനിമ, കലാ സാംസ്‌കാരിക മേഖലയിലെ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതാണ്. ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.