അമ്പൂരി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചലച്ചിത്രം; 'നായകന്‍ പൃഥ്വി' നാളെ തിയേറ്ററുകളില്‍

'നായകന്‍ പൃഥ്വി' നാളെ തിയേറ്ററുകളില്‍

Update: 2024-10-17 09:37 GMT

തിരുവനന്തപുരം: മനുഷ്യന്റെ ആര്‍ത്തികളോട് ഭൂമി പ്രതികരിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന 'നായകന്‍ പൃഥ്വി' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംഘര്‍ഷങ്ങളുമാണ് വൈശാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി ബി മാത്യു നിര്‍മ്മിച്ച നായകന്‍ പൃഥ്വി ചര്‍ച്ചചെയ്യുന്നത്. പ്രസാദ് ജി എഡ്വേര്‍ഡാണ് സംവിധായകന്‍.

തിരുവന്തപുരം ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ദുരന്തമുണ്ടായ അമ്പൂരിയിലാണ് സിനിമ ചിത്രീകരിച്ചത്. മനുഷ്യനോടുള്ള ഭൂമിയുടെ കലഹം ഉരുള്‍പൊട്ടലാവുന്നത് സിനിമയില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ അതിന്റെ സകല തീവ്രതയോടും കൂടി ചെറിയൊരു സിനിമയില്‍ ആവിഷ്‌കരിക്കുന്നതിന് ചെലവാക്കേണ്ടി വരാവുന്ന തുകയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും സിനിമ നിര്‍മ്മിക്കാന്‍ വി ബി മാത്യു തയാറായി.



ഉരുള്‍ പൊട്ടല്‍ ചിത്രീകരണം തന്നെയാണ് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയത്. അതിശക്തമായ പ്രകൃതി ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയ മനുഷ്യരുടെ നിസ്സഹായാവസ്ഥ സിനിമയ്ക്കായി ആവിഷ്‌കരിക്കുമ്പോഴും വൈകാതെ സമാനതകളില്ലാത്ത ഒരു കൊടിയ ദുരന്തം നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് അന്ന് ആരും കരുതിയില്ല. വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ആദരമായാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റില്‍ പുറത്തിറക്കിയ നായകന്‍ പൃഥ്വിയുടെ ട്രയിലര്‍ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.



ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധേയനായ ശ്രീകുമാര്‍ ആര്‍ നായരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷൈജു,

അഞ്ജലി പി സുകുമാര്‍, സുകന്യ ഹരിദാസ്, പ്രിയ ബാലന്‍, പ്രണവ് മോഹന്‍, രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, ബിജു പൊഴിയൂര്‍ പുളിയനം പൗലോസ്, ആരോമല്‍ എസ് , വിനോദ് വാഴച്ചാല്‍ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.

ക്യാമറ: അരുണ്‍ ടി ശശി

ഗാനങ്ങള്‍: ബി ടി അനില്‍കുമാര്‍

സംഗീതം : സതീഷ് രാമചന്ദ്രന്‍

അസ്സോസിയേറ്റ് ഡയറക്ടര്‍ : സന്ദീപ് അജിത്കുമാര്‍, ്രഗീഷ്മ മുരളി

ആര്‍ട്ട്: സനല്‍ ഗോപിനാഥ്

എഡിറ്റിംഗ് : ഷിജി വെമ്പായം

പശ്ചാത്തല സംഗീതം ഷെരോണ്‍ റോയ് ഗോമസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tags:    

Similar News