രജപുത്ര- മോഹന്‍ലാല്‍ -തരുണ്‍ മൂര്‍ത്തി ചിത്രത്തിനു പേരിട്ടു: 'തുടരും'; ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം നായികയായി മലയാളത്തില്‍
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് -തുടരും എന്നു പേരിട്ടു
കൊച്ചി: രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സ് ഉള്‍പ്പടെയുള്ള പ്രധാന ഷെഡ്യൂള്‍ ഒക്ടോബര്‍ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബര്‍ ഒന്നിന് ചിത്രീകരണം പൂര്‍ത്തിയാക്കി.
വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ ജീവിതത്തിന്റെ തന്നെ ഒരു നേര്‍ക്കാഴ്ച്ചയായിരിക്കും. ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ ക്യാന്‍വാസ്സില്‍ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട് സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ.ആര്. സുനിലിന്റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെ.ആര്. സുനിലും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം. ഷാജികുമാര്‍ എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം --ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈന്‍-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്റിക രഞ്ജിത്, കലാ സംവിധാനം - ഗോകുല്‍ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യും - ഡിസൈന്‍-സമീരാ സനീഷ് പ്രൊഡക്ഷന്‍ കണ്ട്രോളര് -ഡിക്സണ്‍ പോടുത്താസ്