ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിടെ നടൻ സാ​ഗർ സൂര്യയ്ക്ക് പരിക്ക്; അപകടം പ്രകമ്പനം സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കാനിരിക്കെ

Update: 2025-07-11 16:01 GMT

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ സാ​ഗർ സൂര്യയ്ക്ക് പരിക്ക്. പ്രകമ്പം എന്ന ചിത്രത്തിന്റെ ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെയാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗര്‍ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നറാണ് പ്രകമ്പം.

എറണാകുളത്താണ് പ്രകമ്പനത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നത്. അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'. വിജേഷ് പാണത്തൂര്‍ തന്നെയാണ് കഥയെഴുതിയിരിക്കുന്നത്. നവാഗതനായ ശ്രീഹരി വടക്കനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആല്‍ബി ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൂരജ് ഇ.എസ് ആണ്. ബിബിന്‍ അശോകാണ് സംഗീതം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശശി പൊതുവാള്‍, വി.എഫ്.എക്‌സ്: മേരാക്കി, മേക്കപ്പ് ജയന്‍ പൂങ്കുളം, പിആര്‍ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Tags:    

Similar News