നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..!! ആരെയും കൂസാതെ അണ്ണന്റെ അവസാന ഓഡിയോ ലോഞ്ച് വേദിയിൽ നിന്ന് പാട്ട് പാടിയ മമിത; എല്ലാം കണ്ട് കിളി പോയിരുന്ന് ദളപതിയും; സോഷ്യൽ മീഡിയയിൽ ചൂടോടെ ട്രോളുകൾ

Update: 2026-01-07 11:10 GMT

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകന്റെ' പ്രീ-റിലീസ് ചടങ്ങിൽ തമിഴ് ഗാനം ആലപിച്ചതിന്റെ പേരിൽ നടി മമിത ബൈജു സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾ. വിജയിയുടെ 'അഴകിയ തമിഴ് മകൻ' എന്ന ചിത്രത്തിലെ "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ഗാനത്തിലെ ഏതാനും വരികൾ മമിത പാടിയതാണ് ട്രോളുകൾക്ക് ആധാരം. നടിയുടെ പ്രകടനവും അപ്പോൾ വിജയിയുടെ മുഖത്ത് പ്രകടമായ ഭാവങ്ങളും ട്രോളുകൾക്ക് കാരണമായി.

"നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ.." എന്ന ഭാഗമാണ് മമിത വേദിയിൽ പാടിയത്. ഈ സമയം സദസ്സിലുണ്ടായിരുന്നവർ കരഘോഷം മുഴക്കിയെങ്കിലും, പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി. മമിതയുടെ ആലാപന ശൈലിയും, പാടുമ്പോൾ അവർ നൃത്തം ചെയ്തതും, വിജയിയുടെ മുഖഭാവവും ട്രോളുകളിൽ നിറഞ്ഞു.

"ഒരു പാട്ട് പാടിയത് മാത്രമെ ഓർമയുള്ളൂ, നേരെ അങ്ങ് എയറിലേക്കാ" എന്ന് പലരും ട്രോൾ വീഡിയോകൾ പങ്കുവെച്ച് കുറിച്ചു. കേരള ലോട്ടറിയുടെ അനൗൺസ്‌മെന്റുമായി ബന്ധപ്പെടുത്തിയും മമിതയുടെ പാട്ടിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "കേരള സംസ്ഥാന ഭാഗ്യക്കുറി നാളെയാണ് നാളെയാണ് നാളെയാണ്, കേരളത്തിലേക്ക് വരാനുള്ളതാ അത് നീ മറക്കാതൈ" എന്ന തരത്തിലുള്ള കമന്റുകളാണ് ഇതിൽ പ്രധാനപ്പെട്ടത്.

ജനുവരി 9 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന 'ജനനായകൻ' എന്ന ചിത്രത്തിൽ മമിത ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ നടിയുടെ ലുക്കും നൃത്തവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മമിത, പിന്നീട് 'പ്രേമലു' എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കേരളത്തിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. അതേസമയം, ഈ ട്രോളുകൾക്കിടയിലും മമിതയെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഈ സംഭവം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്.

Tags:    

Similar News