ആ സീൻ ഇപ്പോൾ കണ്ടാലും ഞാൻ അറിയാതെ കരയും; കിഷ്കിന്ധാകാണ്ഡത്തിന്റെ വിജയം വലിയൊരു മാറ്റത്തിന് തന്നെ കാരണമായിട്ടുണ്ട്; തുറന്നുപറഞ്ഞ് അപർണ ബാലമുരളി

Update: 2025-09-16 09:38 GMT

കൊച്ചി: കഴിഞ്ഞ വർഷത്തെ ഞെട്ടിക്കുന്ന വിജയങ്ങളിലൊന്നായ 'കിഷ്കിന്ധാകാണ്ഡം' സിനിമയെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചും നടി അപർണ ബാലമുരളി സംസാരിക്കുന്നു. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആസിഫ് അലിയായിരുന്നു അപർണയുടെ നായകൻ. ചിത്രീകരണം നടക്കുമ്പോൾ ഇത് ഇത്ര വലിയ വിജയമാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപർണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"കഥ പറയുമ്പോൾ വളരെ സിമ്പിളായിട്ടാണ് അവർ അവതരിപ്പിച്ചത്. സിനിമ കണ്ടപ്പോഴാണ് ഇത്ര കോംപ്ലിക്കേറ്റഡ് ആയ തിരക്കഥ എത്ര ലളിതമായാണ് അവർ അവതരിപ്പിച്ചതെന്ന് മനസ്സിലായത്," അപർണ പറഞ്ഞു. "ഓണം പോലുള്ള ഒരു ഉത്സവ സമയത്ത് 'കിഷ്കിന്ധാകാണ്ഡം' പോലുള്ള ഒരു സിനിമയുടെ വിജയം വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. വർഷങ്ങൾക്ക് ശേഷം എന്റെ ഒരു സിനിമ തിയേറ്ററിൽ നിറഞ്ഞു കണ്ടത് ഈ ചിത്രത്തിനാണ്. ക്ലൈമാക്സ് സീനിൽ കുട്ടേട്ടനെ (ആസിഫ് അലി) ഞാൻ കെട്ടിപ്പിടിക്കുന്ന രംഗം കണ്ടപ്പോൾ അമ്മയും ഞാനും കരഞ്ഞുപോയി. ഇപ്പോഴും ആ രംഗം കാണുമ്പോൾ വേദന തോന്നാറുണ്ട്."

'കിഷ്കിന്ധാകാണ്ഡത്തിന്റെ' ചിത്രീകരണ വേളയിൽ താനും ആസിഫ് അലിയും എന്തോ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്ന് ആസിഫ് അലി ഓർത്തെടുത്തു. 'സൺ‌ഡേ ഹോളിഡേ', 'ബി ടെക്ക്', 'തൃശ്ശിവപേരൂർ ക്ലിപ്തം' തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓഫ് സ്ക്രീനിൽ തങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് ഭക്ഷണമാണെന്നും മികച്ച ഫുഡ് കിട്ടുന്ന സ്ഥലങ്ങൾ പരസ്പരം പങ്കുവെച്ച് അവിടങ്ങളിൽ പോയി കഴിക്കാറുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു.

Tags:    

Similar News