റൊമാൻ്റിക് കോമഡി എന്റർടൈനറുമായി ലുക്മാൻ; 'അതിഭീകര കാമുക'ന്റെ രസികരമായ ട്രെയിലർ പുറത്ത്; ചിത്രം നവംബർ 14ന് തീയേറ്ററുകളിൽ

Update: 2025-10-29 13:43 GMT

കൊച്ചി: ലുക്മാൻ നായകനാകുന്ന 'അതിഭീകര കാമുകൻ' എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. റൊമാൻ്റിക് കോമഡി-ഫാമിലി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 14ന് തീയേറ്ററുകളിൽ എത്തും. അർജുൻ എന്ന കഥാപാത്രമായി ലുക്മാനും നായിക അനുവായെത്തുന്ന കഥാപാത്രമായി ദൃശ്യ രഘുനാഥും അഭിനയിക്കുന്നു. അമ്മ വേഷത്തിൽ മനോഹരി ജോയിയും പ്രധാന വേഷത്തിലെത്തുന്നു.

പ്ലസ് ടുവിന് ശേഷം ആറു വർഷങ്ങൾക്കു ശേഷം കോളേജിൽ പഠിക്കാൻ ചേരുന്ന അർജുൻ എന്ന യുവാവിൻ്റെ കഥയും തുടർന്നുണ്ടാകുന്ന പ്രണയവും കുടുംബ ബന്ധങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ ഇതിവൃത്തമെന്ന് ട്രെയിലർ സൂചന നൽകുന്നു. നവംബർ 14ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ 'പ്രേമവതി...' എന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സിദ്ധ് ശ്രീറാം ആലപിച്ച ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സരിഗമ സ്വന്തമാക്കി.

Full View

പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍റ എന്‍റർടെയ്ൻമെന്‍റ്സ് ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ നിർമ്മിക്കുന്ന ചിത്രം സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. സുജയ് മോഹൻരാജ് ആണ് രചന നിർവഹിച്ചിരിക്കുന്നത്.

Tags:    

Similar News