''രക്തരൂക്ഷിതമായ ദൗത്യം.. പതിവ് പോലെയാവില്ല ബാഗി 4''; ആക്ഷന് ഒരു പഞ്ഞവുമില്ലെന്ന് ഉറപ്പ്; ടൈഗർ ഷെറോഫ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2024-11-19 08:12 GMT

ദില്ലി: ചടുലമായ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് താരമാണ് ടൈഗർ ഷെറോഫ്. താരത്തിന്റെ ജനപ്രിയമായ ബാഗി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നേ ഇറങ്ങിയ മൂന്ന് ചിത്രങ്ങൾ നേടിയ വിജയം നാലാം ഭാഗത്തിനും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

വരാനിരിക്കുന്ന ചിത്രവും ആക്ഷന് ഏറെ പ്രാധാന്യം നൽകി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എ. ഹർഷ സംവിധാനം ചെയ്യുന്ന ചിത്രം 2025 സെപ്റ്റംബർ 5-ന് തിയറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ടൈഗര്‍ ഷെറോഫ് ട്വിറ്ററില്‍ പങ്കിട്ടു. കൈയിൽ കത്തിയും മദ്യക്കുപ്പിയുമായി ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണുന്നത്. താരത്തിന്‍റെ മുഖവും ചുമരുകളും തറയിലും രക്തം ചിതറിക്കിടക്കുന്നുണ്ട്. നിരവധി മൃതദേഹങ്ങൾ ചുറ്റും കിടക്കുന്നതും കാണാം.

"ഒരു ഇരുണ്ട ആത്മാവ്, രക്തരൂക്ഷിതമായ ദൗത്യം. ഇത്തവണ പതിവ് പോലെയല്ല എന്നാണ് ബാഗി 4 പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എ. ഹർഷ ബിരുഗാലി, ചിങ്കരി, ഭജരംഗി, അഞ്ജനി പുത്ര, വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ കന്നഡ സിനിമയിലെ മുന്‍നിര സംവിധായകനാണ്.

ബാഗി ഫ്രാഞ്ചൈസിൽ വന്ന തെന്നിന്ത്യൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ്. 2016ൽ സബിർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ബാഗി ഫ്രാഞ്ചൈസി തുടക്കം. 004 ലെ തെലുങ്ക് ചിത്രമായ വർഷം, 2011 ലെ ഇന്തോനേഷ്യൻ ചിത്രം ദി റെയ്ഡ്: റിഡംപ്ഷൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നിര്‍മ്മിച്ചത്. അഹമ്മദ് ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ ഷ്രോഫ്, ശ്രദ്ധ കപൂർ, സുധീർ ബാബു എന്നിവർ അഭിനയിച്ചു.

2018ൽ പുറത്തിറങ്ങിയ ബാഗി 2 ക്ഷണം എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു. അഹമ്മദ് ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ ഷെറോഫിനൊപ്പം ദിഷ പഠാനി, മനോജ് ബാജ്‌പേയ്, രൺദീപ് ഹൂഡ, മറ്റ് പ്രധാന അഭിനേതാക്കള്‍ക്കൊപ്പമാണ് ടൈഗർ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

അഹമ്മദ് ഖാൻ തന്നെയായിരുന്നു മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. ഇത് ഭാഗികമായി തമിഴ് ചിത്രമായ വേട്ടൈയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എടുത്തത്. ടൈഗർ, റിതേഷ് ദേശ്മുഖ്, ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2020-ൽ ബാഗി 4 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു, രണ്ടാം ഭാഗവും മൂന്നാം ഭാഗവും സംവിധാനം ചെയ്ത അഹമ്മദ് ഖാനാണ് സംവിധാനം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. സാജിദ് നദിയാദ്‌വാലയാണ് ചിത്രത്തിന്റെ നിർമ്മാണം. നവംബർ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നാണ് ടൈഗർ അവസാനമായി അഭിനയിച്ചത്.

Tags:    

Similar News