ബോക്സ് ഓഫീസ് ഭരിക്കാൻ നിധി കാക്കുന്ന ഭൂതമെത്തുന്നു; 'ബറോസ്' 25ന്; 'സിനിമ ഒരുപാട് നല്ല കാര്യങ്ങൾ നൽകി, തിരിച്ചും ഏതെങ്കിലും നൽകണമെന്ന് തോന്നി'; ബറോസ് ഒരുക്കിയതിൽ അഭിമാനമെന്നും മോഹൻലാൽ

Update: 2024-12-23 14:04 GMT

കൊച്ചി: പ്രഖ്യാപനം എത്തിയത് മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ ചർച്ചയായ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസാണ് പ്രവർത്തിച്ചിരിക്കുന്നത്. മലയാളികളെ തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ച താരം സംവിധായകനായെത്തുന്ന ആദ്യ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ക്രിസ്‌മസ്‌ റിലീസായാണ് ചിത്രമെത്തുന്നത്. ബറോസിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് 22 ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. നിലവിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി തുടരുകയാണ് മോഹൻലാൽ. വൂഡൂ എന്നാണ് അനിമേഷൻ കഥാപാത്രത്തിന്റെ ക്യാരക്ടർ വീഡിയോ ഇന്നലെ താരം പുറത്ത് വിട്ടിരുന്നു.

ബറോസ് പോലൊരു ചിത്രം ചെയ്യാൻ സാധിച്ചത് ഏറെ അഭിമാനമെന്നാണ് മോഹൻലാൽ പറയുന്നത്. ഷൂട്ടിങ്, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിങ്ങനെ 1,558 ദിവസം കൊണ്ടാണ് ജോലി പൂർത്തിയാക്കിയത്.ഒരു ത്രീ ഡി സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഇന്ത്യൻ സിനിമ ഞങ്ങളെ എല്ലായ്‌പ്പോഴും രസിപ്പിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ സിനിമ നൽകിയിട്ടുണ്ട്. അപ്പോൾ ഈ വ്യവസായത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ബറോസ് ത്രീഡിയിൽ ഒരുക്കാൻ തീരുമാനിച്ചത്. സിനിമയുടെ അന്തിമഫലത്തിൽ അതീവ സന്തുഷ്ടരാണ്. ഈ ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്- മോഹൻലാൽ കൂട്ടിച്ചേർത്തു..

ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. 

Tags:    

Similar News