ബോക്സ് ഓഫീസ് വേട്ട ആരംഭിച്ച് 'ബറോസ്'; മഞ്ഞുമ്മല്‍ ബോയ്സും വീണു; മോഹൻലാൽ ചിത്രം ആദ്യ ദിനം നേടിയതെത്ര ?; ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Update: 2024-12-26 10:39 GMT

കൊച്ചി: മലയാളികളുടെ പ്രിയ താരമായ മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'ബറോസ്' റിലീസ് കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ക്രിസ്മസിന് തീയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് നൽകിയതെന്നാണ് അഭിപ്രായം.ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസാണ് പ്രവർത്തിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് 22 ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിംഗിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബറോസ് റിലീസിന് ദിനത്തിൽ ഇന്ത്യയിൽ നിന്നും 3.6 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ ബോഗൻവില്ലെയും മഞ്ഞുമ്മല്‍ ബോയ്സിന്റെയും കളക്ഷൻ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗൻവില്ല റിലീസിന് കളക്ഷൻ 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്സിന്റെയും കളക്ഷൻ 3.3 കോടി രൂപയായിരുന്നു. ഇന്ത്യൻ നെറ്റ് കളക്ഷൻ കണക്കുകളാണിത്. 3.65 കോടിയുമായി ആവേശം ബറോസിന് തൊട്ടു മുന്നിലുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

Tags:    

Similar News