തിയറ്ററുകൾ ഇളക്കിമറിച്ച് ബ്രാഡ് പിറ്റിന്റെ 'എഫ് 1'; ഓരോ സീനും രോമാഞ്ചമെന്ന് കണ്ടവർ; ആപ്പിളിന്‍റെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രം; ആഗോളതലത്തില്‍ വന്‍ കളക്ഷനെന്ന് റിപ്പോർട്ടുകൾ

Update: 2025-06-30 11:04 GMT

ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ 'എഫ് 1' എന്ന ഫോർമുല വൺ റേസിംഗ് സിനിമ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ വൻ വിജയമെന്ന് റിപ്പോർട്ടുകൾ. ആപ്പിൾ ഒറിജിനൽ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ 144 മില്യൺ ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഓപ്പണിംഗ് കളക്ഷൻ നേടിയെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ആപ്പിളിന്‍റെ വിനോദ നിര്‍മ്മാണ രംഗത്തെ ഏറ്റവും വലിയ തീയറ്റർ ഹിറ്റായി മാറിയിരിക്കുകയാണ് 'എഫ് 1' എന്ന സിനിമ.

'ടോപ് ഗൺ മാവെറിക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ജോസഫ് കോസിന്സ്കി സംവിധാനം ചെയ്ത ഈ ചിത്രം 78 അന്താരാഷ്ട്ര വിപണികളിൽ 88.4 മില്യൺ ഡോളറും യുഎസിൽ 55.6 മില്യൺ ഡോളറും നേടി. പ്രതീക്ഷകളെ മറികടന്ന് ബോക്സ് ഓഫീസിൽ ഇപ്പോൾ മുന്നേറുകയാണ്.

Tags:    

Similar News