'ലിയോ' യുടെ റെക്കോർഡുകൾ തകർക്കാനുറച്ച് തലൈവർ; ലോകേഷ് ചിത്രം 'കൂലി' ചരിത്രം സൃഷ്ട്ടിക്കുമോ?; വൻ ആകാംക്ഷയിൽ രജനി ആരാധകർ

Update: 2025-06-30 12:07 GMT

മിഴിന്റെ സ്വന്തം സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'കൂലി'. ഇപ്പോൾ വിദേശ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലർ 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്താനിരിക്കുമ്പോള്‍ ദളപതി വിജയ്‌യുടെ 'ലിയോ' സൃഷ്ടിച്ച റെക്കോർഡുകൾ ഭേദിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

അതേസമയം, 'കൂലി'യുടെ വിദേശ വിതരണാവകാശം 80-90 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമകളുടെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു വിദേശ ഡീലാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. ഈ വൻ തുകയ്ക്ക് വിറ്റുപോയതിനാൽ, 'കൂലി' വിദേശത്ത് റെക്കോർഡ് കളക്ഷൻ തന്നെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

വിജയ്‌യുടെ 'ലിയോ' 2023-ൽ 204.1 കോടി രൂപയാണ് വിദേശ ബോക്സ് ഓഫീസിൽ നേടിയത്, ഇത് തമിഴ് സിനിമയുടെ ഏറ്റവും ഉയർന്ന വിദേശ കളക്ഷനാണ്. 'കൂലി' ഈ റെക്കോർഡ് മറികടക്കാൻ ശ്രമിക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

Tags:    

Similar News