'പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവൻ'; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഡൽ താരം ഷിനു പ്രേം; അണ്ണനൊരു പോരാളിയെന്ന് ചിലർ; കമന്റ് ബോക്സ് ഏറ്റെടുത്ത് മലയാളികൾ...!

Update: 2024-10-08 14:05 GMT

കൊച്ചി: സംഗീതസംവിധായകന്‍ ഗോപി സുന്ദർ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോപി സുന്ദറുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇൻസ്റ്റയിൽ വരുമ്പോൾ തന്നെ എപ്പോഴും സോഷ്യൽ മീഡിയയിൽ വിവിധതരം ചർച്ചകളാണ്. ഇപ്പോഴിതാ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗോപിസുന്ദറിന്റെ പ്രിയ സുഹൃത്ത് ഷിനു പ്രേം. മോഡല്‍ കൂടിയായ അവർ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചത്.

കുറവുകളെ അവഗണിച്ച് കഴിവുകളെ കാണുന്നയാളാണ് സുഹൃത്ത് എന്നര്‍ഥം വരുന്ന ഇംഗ്ലീഷ് ഉദ്ധരണിയോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്ക് വച്ച് നിമിഷങ്ങൾക്കകം സോഷ്യൽ ലോകം മുഴുവനും ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയിട്ടുണ്ട്.

'തകര്‍ന്നവേലികളെ കാണാതെ, നിങ്ങളുടെ പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവനാണ്‌ സുഹൃത്ത്', എന്നാണ് ഷിനു പങ്കുവെച്ച അടിക്കുറിപ്പിന്റെ പരിഭാഷ. പോസ്റ്റിൽ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഗോപി സുന്ദറിനെ ടാഗ് ചെയ്താണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷിനുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ബയോയിൽ 2023-ലെ ലുലു ബ്യൂട്ടിഫെസ്റ്റ് സെക്കന്‍ഡ് റണ്ണര്‍അപ്പ് ആണിവര്‍. 2023-ലെ മിസ് ഫാഷന്‍ ക്വീന്‍, 2023 മിസ് ക്വീന്‍, മിസ് ക്വീന്‍ കേരള ടോപ് 10, മിസ് റാമ്പ് വാക്ക് 2024 എന്നിവയും നേടുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News