പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ഷൂട്ടിം​ഗ് ഉടൻ ആരംഭിക്കും; സംവിധാനം വൈശാഖ്; പുതിയ അപ്ഡേറ്റ് പുറത്ത്

Update: 2024-10-17 05:02 GMT

കൊച്ചി: വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഖലീഫ' യുടെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ പോസ്റ്റർ റിലീസ് ചെയ്താണ് ഇക്കാര്യം അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്. പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം വൈശാലും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രം 'ഖലീഫ'യ്ക്ക് ഉണ്ട്.

ചിത്രം ഒരു മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് വൈശാഖ് തുറന്നുപറഞ്ഞു. 'ഖലീഫ'യ്‌ക്കൊപ്പം ഞങ്ങളുടെ ത്രില്ലിംഗ് യാത്ര ആരംഭിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുന്നുവെന്നും വൈശാഖ് കുറിച്ചു.

Tags:    

Similar News