മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്നു; മാരീശന്‍ ജൂലൈ 25ന് തീയറ്ററില്‍ എത്തും; 'ഇതുപോലൊരു റോഡ് ട്രിപ്പ് ജീവിതത്തിലാദ്യം' എന്ന് ഫഹദ് ഫാസില്‍
മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്നു; മാരീശന്‍ ജൂലൈ 25ന് തീയറ്ററില്‍ എത്തും
ചെന്നൈ: മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശന്‍. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചിരിക്കുന്നത്. ജൂലൈ 25നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.'വേലന്റെയും ദയയുടേയും യാത്ര ജൂലെ 25ന് തുടങ്ങും. ഇതു പോലൊരു റോഡ് ട്രിപ്പ് ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല' എന്ന് കുറിച്ചുകൊണ്ടാണ് ഫഹദ് 'മാരീശന്‍' റിലീസ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ഫഹദിനൊപ്പം മറ്റ് അണിയറ പ്രവര്‍ത്തകരും റിലീസ് ഡേറ്റ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. വേലന്‍, ദയ എന്നീ കഥാപാത്രങ്ങളായാണ് വടിവേലുവും ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നതാണ് റിലീസ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നേരത്തെ ടീസര്‍ പുറത്തുവന്നതോടെ വടിവേലു-ഫഹദ് കോംബോ മികച്ച പ്രകടനം കാഴച വെയ്ക്കുമെന്ന പ്രതീക്ഷ പ്രേക്ഷകരിലുണ്ട്.
തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ് ഏറെ കൗതുകമുണര്‍ത്തുന്ന രീതിയിലായിരുന്നു ടീസര്‍. സുധീഷ് ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ആക്ഷന്‍ ഡ്രാമ ചിത്രം 'മാരീശന്‍' ഒരു റോഡ് മൂവി ജോണറെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ നല്‍കിയിരുന്നു. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമാണ് മാരീശന്‍.
ഫഹദും വടിവേലുവും ആദ്യം ഒന്നിച്ച മാരി സെല്‍വരാജ് ഒരുക്കിയ രാഷ്ട്രീയ ചിത്രം മാമന്നന്‍ വാണിജ്യ വിജയവും നിരൂപക പ്രശംസയും ഒരുമിച്ച് നേടിയിരുന്നു.