'പെൺ ലുക്കി'ൽ മലയാളികളുടെ പ്രിയ താരങ്ങൾ; എ ഐ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം

Update: 2025-02-03 11:13 GMT

കൊച്ചി: സാങ്കേതിക വിദ്യയിലെ ഏറ്റവും ചൂടേറിയ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്). ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൗതുകമുണർത്തുന്ന നിരവധി ഫോട്ടോകളും വിഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എ ഐ സാങ്കേതിക മികവിൽ സൃഷ്ടിക്കപ്പെടുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു എ ഐ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രിയ നടന്മാരുടെ എ ഐ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരങ്ങൾ 'പെൺ ലുക്കി'ലാണെന്നുള്ളതാണ് പ്രത്യേകത. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങളെയാണ് എഐയിലൂടെ സ്ത്രീ വേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.


Full View


'ഷാരൂഖ്- ഗൗരി ഖാനെ പോലെ, ഉണ്ണി പൊളി ഒരു രക്ഷയും ഇല്ല. ഋത്വിക്- ദീപികയെ പോലെ', എന്നിങ്ങനെയാണ് കമന്റുകൾ. എന്തായാലും പ്രിയ താരങ്ങളുടെ പെൺ വേഷങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. അതേസമയം, മമ്മൂട്ടിയെ ഉള്‍പ്പെടുത്താത്തതില്‍ പരിഭവം പറഞ്ഞ് ചിലര്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാസർ​കോട് സ്വദേശിയായ ദീപേഷ് ആണ് ഈ എഐ വീഡിയോ ചെയ്തിരിക്കുന്നത്. ലേസി ഡിസൈനർ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ മായാവി സിനിമ ആയാലുള്ള കാസ്റ്റിങ്ങിനെ സംബന്ധിച്ച ദീപേഷ് പുറത്തിറക്കിയ എഐ ഫോട്ടോകൾ ശ്രദ്ധ നേടിയിരുന്നു. ഐറ്റി മേഖലയിൽ ജോലി ചെയ്യുന്ന ദീപേഷ് 'മോളിവുഡ് ബേബീസ്' എന്ന പേരിലും എഐ വീഡിയോ ചെയ്തിരുന്നു.

Tags:    

Similar News