ബാറ്റ്മാന്‍, ടോപ് ഗണ്‍ സിനിമകളിലെ കഥാപാത്രത്തിലൂടെ ജനപ്രിയന്‍; തൊണ്ടയില്‍ ക്യാന്‍സര്‍ വന്ന് സംസാരശേഷി നഷ്ടമായതോടെ സിനിമയില്‍ നിന്ന് ഏറെ കാലം വിട്ട് നിന്നു; 2021ല്‍ ടോം ക്രൂയിസിന്റെ പടത്തിലൂടെ തിരിച്ച് വരവ്; ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു; മരണം ന്യൂമോണിയ ബാധിച്ച്

Update: 2025-04-02 07:38 GMT

ഹോളിവുഡ് താരം വാല്‍ കില്‍മര്‍ അന്തരിച്ചു. ന്യൂമോണിയെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍ വച്ചാണ് അന്ത്യം. 'ബാറ്റ്മാന്‍ ഫോറെവര്‍' എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, 'ദി ഡോര്‍സ്' എന്ന ചിത്രത്തിലെ ജിം മോറിസണ്‍ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ നടനാണ് വാല്‍ കില്‍മര്‍. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് മകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് അന്ത്യം റിപ്പോര്‍ട്ട് ചെയ്തത്. 2014 ല്‍ അദ്ദേഹത്തിന് തൊണ്ടിയില്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നുവെന്നും എന്നാല്‍ അത് ഭേദമായതായും മകള്‍ പറഞ്ഞു.

1984ല്‍ 'ടോപ്പ് സീക്രട്ട്' എന്ന ചിത്രത്തിലൂടെയാണ് വാല്‍ കില്‍മര്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'ടോപ്പ് ഗണ്‍', 'റിയല്‍ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദി സെയിന്റ്' തുടങ്ങിയവയാണ് നടന്റെ ഹിറ്റ് സിനിമകള്‍. 1991ല്‍ ഒലിവര്‍ സ്റ്റോണിന്റെ 'ദി ഡോര്‍സ്' എന്ന സിനിമയിലെ ഗായകന്‍ മോറിസണ്‍ നടന്റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ്. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടന്‍ കൂടിയായിരുന്നു അദ്ദേഹം.

കാന്‍സര്‍ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ല്‍ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗണ്‍: മാവെറിക്ക്' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആ വര്‍ഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി 'വാല്‍' എന്ന ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.

Tags:    

Similar News