ഫ്രാന്‍കോ സെഫിറെല്ലിയുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന സിനിമയില്‍ നായിക; അന്ന് പ്രായം 16; ഹോളിവുഡിലെ വിഖ്യാത നടി ഒലീവിയ ഹസ്സി അന്തരിച്ചു

Update: 2024-12-28 10:21 GMT

ഹോളിവുഡിലെ വിഖ്യാത നടി ഒലീവിയ ഹസ്സി അന്തരിച്ചു. 73 വയസായിരുന്നു. ഡിസംബര്‍ 27ന് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

Full View

2008ലാണ് താരത്തിന് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. ഫ്രാന്‍കോ സെഫിറെല്ലിയുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന സിനിമയിലൂടെയാണ് ഒലീവിയ ശ്രദ്ധനേടുന്നത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിന് 16 വയസായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് താരത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഉള്‍പ്പടെ ലഭിച്ചു.

1977ല്‍ ഫ്രാന്‍കോ സെഫിറെല്ലിക്കൊപ്പം വീണ്ടും ഒലീവിയ ഒന്നിച്ചു. 1977ല്‍ അദ്ദേഹം ഒരുക്കിയ ജീസസ് ഓഫ് നസറെത് എന്ന മിനി സീരീസില്‍ മേരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൂടാതെ മതര്‍ തെരേസ ഓഫ് കല്‍ക്കത്ത എന്ന സിനിമയിലും താരം അഭിനയിച്ചു. 1951 ഏപ്രില്‍ 17ന് അര്‍ജന്റീനയിലാണ് നടിയുടെ ജനനം. ഡേവിഡ് ഗ്ലെന്‍ ഐസ്ലെ ആണ് ഒലീവിയയുടെ ഭര്‍ത്താവ്. ഇന്ത്യ എന്നൊരു മകളും ഇവര്‍ക്കുണ്ട്. അലക്സാണ്ടര്‍, മാക്സ് എന്നിവര്‍ മക്കളാണ്.

Tags:    

Similar News