ഹുക്കും..ടൈഗർ കാ ഹുക്കും 2.0; തലൈവരുടെ എൻട്രിയിൽ ഞെട്ടി അനിരുദ്ധ്; ഫുൾ അടി വെടി പുക; 'ജയിലര്‍ 2' അപ്ഡേറ്റ് പുറത്ത്; പ്രമോ വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ; വരവ് അറിയിച്ച് നെൽസൺ!

Update: 2025-01-14 14:15 GMT

ചെന്നൈ: ഇന്ത്യ ഉടനീളം ഏറെ കോളിളക്കം സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ജയിലർ. ബീസ്റ്റ് സിനിമയുടെ പരാജയത്തോട് കൂടി നെൽസൺ എന്ന സംവിധായകനോടുള്ള ഇഷ്ടവും താല്പര്യം ആരാധകർക്ക് കുറഞ്ഞിരിക്കുകയായിരിന്നു. അതിനിടയിലാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് സൂപ്പർസ്റ്റാർ രജനി പടം ജയിലർ പുറത്തിറങ്ങുന്നത്.

അതിലൂടെ നെൽസൺ എന്ന സംവിധായകന്റെ വലിയൊരു തിരിച്ചുവരവ് ആണ് ആരാധകർ പിന്നെ കണ്ടത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു.

രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്.

Full View

ഇപ്പോഴിതാ, ജയിലര്‍ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പതിവ് നെല്‍സണ്‍ രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് 4 മിനുട്ട് നീളമുള്ള വീഡിയോയിലൂടെ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടത്. അനിരുദ്ധും നെല്‍സണും രജനികാന്തും പ്രമോ വീഡിയോയിലുണ്ട്.

സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെര‍ഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോ എത്തിയിരുന്നു. രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോ റിലീസ് ചെയ്തു. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിച്ചത്.

അതുപോലെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. പ്രൊമോ വീഡിയോ കണ്ടതിന് ശേഷം ആരാധകർ ഒന്നടങ്കം സിനിമക്കായി കാത്തിരിക്കുകയാണ്.

Tags:    

Similar News