വീണ്ടും വക്കീൽ കോട്ടിൽ സുരേഷ് ഗോപി; ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജൂൺ 20ന് തീയറ്ററുകളിൽ
കൊച്ചി: ഒരിടവേളക്ക് ശേഷം ബിഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന സുരേഷ് ഗോപി ചിത്രമാണ് ജെ.എസ്.കെ. ചിന്താമണി കൊലക്കേസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പ്രവീണ്‍ നാരായണൻ ആണ് ജെ.എസ്.കെ അഥവാ ജാനകി v-s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ സംവിധാനം. നേരത്തെ പുറത്ത് വന്നിരുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരിന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന സുരേഷ് ഗോപിയുടെ വോയിസ് ഓവർ അടങ്ങിയ മോഷന്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രം ജൂൺ 20ന് തീയറ്ററുകളിൽ എത്തും. 18 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിലെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഒരു കോർട് റൂം ഡ്രാമയാണ്. അനുപമ പരമേശ്വരൻ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്ററിൽ നിന്നും മനസ്സിലാകുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദ് നിർവഹിക്കുമ്പോൾ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിരീഷ് നാരായണനാണ്, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്, പി ആർ ഒ -എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒറ്റക്കൊമ്പന് ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.