'ഈ വരവ് ഒന്നൊന്നര വരവാകും'; ഞെട്ടിച്ച് മമ്മൂട്ടിയുടെ വില്ലൻ വേഷം; 'കളങ്കാവൽ' ടീസർ പുറത്ത്

Update: 2025-08-28 10:21 GMT

കൊച്ചി: ആരാധകരും സിനിമാ ലോകവും ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'കളങ്കാവലി'ന്റെ ടീസർ പുറത്തിറങ്ങി. ജിതിൻ കെ. ജോസാണ് ചിത്രത്തിന്റെസംവിധാനം. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമായ 'കളങ്കാവൽ', ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ടീസറിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്റെ സൂചനകൾ വ്യക്തമാണ്. ടീസറിലെ അദ്ദേഹത്തിന്റെ തീവ്രമായ നോട്ടം, ശക്തമായ പ്രതിനായക കഥാപാത്രത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു. ചിത്രത്തിൽ വിനായകനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Full View

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസുമാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. മുമ്പ് ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ രചനയും ജിതിൻ കെ. ജോസാണ് നിർവ്വഹിച്ചത്. ജിബിൻ ഗോപിനാഥ്, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മുജീബ് മജീദാണ് സംഗീതം നൽകിയിരിക്കുന്നത്, ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.

Tags:    

Similar News