കരീനയ്ക്ക് പിറകെ പൃഥ്വിയും; രണ്ടും പേരും ഒരേ ഔട്ട്ഫിറ്റില്‍; ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള വീഡിയോ എന്ന് സോഷ്യല്‍ മീഡിയ; എന്താണ് വരാന്‍ പോകുന്ന വാര്‍ത്ത; എക്‌സൈറ്റ്‌മെന്റോടെ ആരാധകര്‍
'എമ്പുരാന്റെ' വന്‍ വിജയത്തിനുശേഷം പുതിയൊരു പ്രൊജക്ടിന്റെ തിരക്കിലാണ് പൃഥ്വിരാജ് സുകുമാരന്‍. അടുത്ത ചിത്രം 'നോബഡി'യുടെ പൂജയോട് അനുബന്ധിച്ചാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കൊച്ചിയില്‍ നടന്ന ചടങ്ങിന് പിന്നാലെയാണ് ബോളിവുഡിലെ പുതിയൊരു സാധ്യതയേയും കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.
സോഷ്യല്‍ മീഡിയയിലുണ്ടായ അതിവേഗം പ്രചരിച്ച ഒരു വീഡിയോയാണ് ഇനി സിനിമാപ്രേമികളെ കാത്തിരിപ്പിലാക്കുന്നത്. ബോളിവുഡ് നടി കരീന കപൂറിനൊപ്പം പൃഥ്വിരാജ് ഒരേ ഔട്ട്ഫിറ്റില്‍ ഒരു കെട്ടിടത്തില്‍ നിന്നും ഇറങ്ങുന്നത് കാണുന്ന ഈ വിഡിയോ, സിനിമ സെറ്റില്‍ നിന്നുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
So Daayra is happening? Kareena and Pretviraj spotted in Mumbai.
byu/TheLastDetective inBollyBlindsNGossip
കഴിഞ്ഞ വര്‍ഷം നവംബറില്‍ സംവിധായിക മേഘ്ന ഗുല്‍സാര്‍ കരീനയെയും പൃഥ്വിരാജിനെയും വച്ച് സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 'ദായ്റാ' എന്ന ചിത്രമാണ് മേഘ്ന ഒരുക്കാനിരുന്നത്. അതിനാല്‍ താരങ്ങള്‍ ദായ്റായുടെ ഷൂട്ടിലാണ് എന്ന ക്യാപ്ഷനുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
എന്നാല്‍ ഇത് സിനിമ ഷൂട്ടിങ് സെറ്റോ, ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയോ അല്ല, മക്കളുടെ സ്‌കൂളില്‍ പാരന്റ്‌സ് മീറ്റിങോ മറ്റോ കഴിഞ്ഞ് മടങ്ങുന്നതാണെന്ന കമന്റകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. ഇരുവരും ഇറങ്ങി വരുന്ന ആ കെട്ടിടത്തിന്റെ സൈഡില്‍ ഒരു സ്‌കൂള്‍ ബോഡ് കാണാന്‍ സാധിക്കും. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയും പഠിക്കുന്നത്.
അതേസമയം, ആയുഷ്മാന്‍ ഖുറാന, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരെ നായകന്‍മാരാക്കി എടുക്കാനിരുന്ന ചിത്രമായി ദായ്റാ. എന്നാല്‍ ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് സിനിമ പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു. പൃഥ്വിരാജ് തിരക്കഥ കേട്ടതായും എന്നാല്‍ സിനിമയ്ക്കായി സൈന്‍ ചെയ്തില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.