ഒടുവിൽ ബെൻസും വീണു; മോളിവുഡ് ബോക്‌സ് ഓഫീസിന് പുതിയ റാണി; റെക്കോർഡ് കുറിച്ച് ലോക

Update: 2025-10-05 16:07 GMT

കൊച്ചി: കേരള ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡ് കുറിച്ച് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ 'ലോക ചാപ്റ്റർ 1 ചന്ദ്ര'കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. മോഹൻലാൽ ചിത്രം 'തുടരും' എന്നതിൻ്റെ റെക്കോർഡാണ് 'ലോക' മറികടന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം, 38 ദിവസങ്ങൾക്കുള്ളിൽ 118.9 കോടി രൂപ കളക്ഷൻ നേടിയ 'തുടരും' എന്നതിൻ്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

നേരത്തെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായി 'ലോക' മാറിയിരുന്നെങ്കിലും, കേരളത്തിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡ് 'തുടരും' നിലനിർത്തിയിരുന്നു. ഇന്നലെ പുറത്തുവന്ന കണക്കുകൾ പ്രകാരം 'ലോക' ഈ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച സിനിമ, ഏറ്റവും കൂടുതൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ച മലയാളം സിനിമ തുടങ്ങിയ നേട്ടങ്ങളും 'ലോക' ഇതിനോടകം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

മലയാളത്തിലെ ആദ്യ 300 കോടി, കേരളത്തിൽ നിന്ന് മാത്രമായി 120 കോടി എന്നി നേട്ടങ്ങളാണ് ഇനി 'ലോക'യ്ക്ക് മുന്നിലുള്ളത്. കല്യാണി പ്രിയദർശൻ്റെ ശക്തമായ പ്രകടനം ചിത്രത്തിൻ്റെ വിജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. നസ്ലൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അഞ്ച് സിനിമകളുള്ള 'ലോക' സീരീസിലെ ആദ്യ ചിത്രമാണിത്. രണ്ടാം ചാപ്റ്ററിൽ ടൊവിനോ തോമസായിരിക്കും നായകനെന്നും ദുൽഖർ സൽമാനും ചിത്രത്തിൽ എത്തുമെന്നും സൂചനയുണ്ട്. 

Tags:    

Similar News