ചൈനയിലും ഞെട്ടിച്ച് വിജയ് സേതുപതി ചിത്രം; ഓപ്പണിംഗില്‍ തകർപ്പൻ പ്രകടനം; 'മഹാരാജ' യുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

Update: 2024-11-30 07:11 GMT

ചെന്നൈ: വിജയ് സേതുപതിയുടെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് 'മഹാരാജ'. ഈ വർഷം തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിതിലന്‍ സാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 104.84 കോടി രൂപയാണ് നേടിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിയിരുന്നു 'മഹാരാജ'. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോഴും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

അതേസമയം, ഇന്നലെയാണ് 'മഹാരാജ' ചൈനയിലെ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം ചൈനയില്‍ റിലീസായി ആദ്യ ദിവസം നേടിയ കളക്ഷനാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓപ്പണിംഗില്‍ 9.97 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് മൂവി റിവ്യൂ സൈറ്റായ ഡൗബനില്‍ ഈ ചിത്രത്തിന് 8.7/10 എന്ന ഉയര്‍ന്ന റേറ്റിങ് ഉണ്ടെന്നും സമീപ വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിച്ച ഇന്ത്യന്‍ സിനിമകളിലൊന്നാണ് മഹാരാജയെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് ആണ് ചിത്രത്തിലെ വില്ലന്‍. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്.

.അലിബാബ ഗ്രൂപ്പ് ആണ് ചിത്രം ചൈനയില്‍ എത്തിക്കുന്നത്. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Tags:    

Similar News