'ബെസ്റ്റ് വിഷസ് ഡിയര്‍ ഇച്ചാക്ക ആന്‍ഡ് ടീം'; മമ്മൂട്ടിയുടെ ബസൂക്കയ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

Update: 2025-04-09 09:28 GMT

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ആക്ഷന്‍ ചിത്രം 'ബസൂക്ക' റിലീസിന് തയ്യാറാണ്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി, സിനിമാപ്രേമികളില്‍ വലിയ ആകാംക്ഷയേകിയാണ് അത് സ്വീകരിക്കപ്പെട്ടത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും കൊണ്ട് മമ്മൂട്ടിയുടെ മാസ് പെര്‍ഫോമന്‍സ് വീണ്ടും തെളിയിക്കുന്നതാണ് ട്രെയിലര്‍.

ചിത്രം വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തും. റിലീസന് മുന്നോടിയായി മമ്മൂട്ടിക്കും ചിത്രത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 'ഇച്ചാക്ക' എന്ന സ്‌നേഹപൂര്‍വമായ വിളിപ്പേരോടെ, മമ്മൂട്ടിക്കുള്ള തന്റെ അഭിമാനവും സ്‌നേഹവുമാണ് മോഹന്‍ലാല്‍ പ്രകടിപ്പിച്ചത്. ട്രെയിലറിന്റെ ലിങ്ക് പങ്കുവെച്ച്, 'ബെസ്റ്റ് വിഷസ് ഡിയര്‍ ഇച്ചാക്ക ആന്‍ഡ് ടീം' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.

Full View

സിനിമയ്ക്ക് മുന്നോടിയായി രണ്ട് സൂപ്പര്‍താരങ്ങളുടെയും സൗഹൃദം വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 'ബസൂക്ക' സ്‌റ്റൈലിഷ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

Tags:    

Similar News