മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചു; ലാല്‍-മമ്മൂട്ടി ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു; മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് മലയാള സിനിമാ ലോകം

മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചു

Update: 2025-06-15 13:58 GMT

തിരുവനന്തപുരം: ലാലേട്ടനും മമ്മൂക്കയും ഒരുമിക്കുന്ന സിനിമ മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കയാണ്. ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹന്‍ലാല്‍ ശ്രീലങ്കയിലേക്ക് തിരിച്ചു. ശ്രീലങ്കന്‍ ഷെഡ്യൂളില്‍ മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ ഉള്‍പ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും നടക്കുക.നിലവില്‍ ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് നടക്കുക.

മലയാള സിനിമയുടെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി-മോഹന്‍ലാല്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരേ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതും. അതുകൊണ്ടുതന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.

ചിത്രത്തിന്റെ പേര് ഇതുവരേയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളള്‍ പ്രകാരം വലിയൊരു താര നിര തന്നെ സിനിമയില്‍ ഉണ്ട് . ലാല്‍-മമ്മൂക്ക കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ 2025-ലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്ന് ആകുമെന്ന വിശ്വാസത്തിലാണ് സിനിമാ ആരാധകര്‍.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടന്‍, ഡെല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News