സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തവും റീ എഡിറ്റും; ഒടുവില്‍ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: വിവാദങ്ങള്‍ക്ക് ഒടുവില്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 17ന് തിയറ്റുകളില്‍ എത്തും. ജാനകി എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ 'ജെ എസ് കെ - ജാനകി വി. സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. എട്ടു മാറ്റങ്ങളോടെ റീ എഡിറ്റു ചെയ്ത പതിപ്പിനാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി (ജാനകി വിദ്യാധരന്‍) എന്നു മാറ്റിയാണ് ചിത്രം പുറത്തിറങ്ങുക.
ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ജാനകി എന്ന പേര് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും അനുമതി നിഷേധിച്ചതോടെ നിര്‍മ്മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
സിനിമയില്‍ 96 കട്ടുകള്‍ വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യ നിലപാട്. കേസില്‍ വാദം നീണ്ടതോടെ ഹൈക്കോടതി ജസ്റ്റീസ് എന്‍.നഗരേഷ് കഴിഞ്ഞ ശനിയാഴ്ച സിനിമ കണ്ടിരുന്നു. പേര് മാറ്റം അടക്കം സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വച്ച രണ്ടു നിര്‍ദേശങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
ഒഴിവാക്കാനും ധാരണയിലെത്തിയിരുന്നു. സിനിമയുടെ പേര് മാറ്റുന്നതില്‍ നിരാശയില്ലെന്നാണ് സംവിധായകന്‍ പ്രവീണ്‍ നരായണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും പേരു മാറ്റം സിനിമയുടെ ഉള്ളക്കടത്തെ ബാധിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.