'നുണക്കുഴി' ഒ.ടി.ടിയിലേക്ക്; ഓണം റിലീസായി ചിത്രമെത്തും; സ്ട്രീമിംഗ് ആരംഭിക്കുന്നത് മികച്ച തിയേറ്റർ പ്രകടനത്തിനിടെ
മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ജീത്തു ജോസഫ്. ബേസിൽ ജോസഫ് നായകനായി എത്തിയ 'നുണക്കുഴി' ആയിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത അവസാന ചിത്രം. ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയിരുന്നു. ഒടുവിൽ 'നുണക്കുഴി' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് സെപ്റ്റംബർ 13 ന് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.
ത്രില്ലർ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ജിത്തു ജോസഫ്, 'മൈ ബോസ്' എന്ന ദിലീപ് ചിത്രത്തിന് ശേഷം ചെയ്ത കോമഡി ഡ്രാമ കൂടിയാണ് നുണക്കുഴി. നിഖില വിമലും ഗ്രേസ് ആൻ്റണിയും ശ്രദ്ധേയ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത് വിട്ടത് മുതൽ വലിയ പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ സിനിമകൾക്കായി കാത്തിരുന്നത്.
തിയേറ്റർ ബോക്സ് ഓഫീസിൽ മികച്ച ചലനമുണ്ടാക്കാനും ചിത്രത്തിനായിരുന്നു.
21 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്ന് 23 കോടി രൂപ നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് 11.41 കോടി കളക്ഷനാണ് നേടിയത്. 21-ാം ദിവസം മാത്രം ചിത്രം ഗ്രോസ്സ് ചെയ്തത് 7 ലക്ഷം രൂപ,
ഇതോടെ ഇന്ത്യൻ ഗ്രോസ് ടോട്ടൽ 13.29 കോടി രൂപയായി ഉയർന്നിരുന്നു. തീയേറ്ററുകളിൽ മികച്ച പ്രതികരണം കാഴ്ചവെച്ച് മുന്നേറുന്ന ചിത്രം ഓണം റിലീസാണ് ഒ.ടി.ടിയിലെത്തുന്നത്.
'ട്വെൽത്ത് മാൻ', 'കൂമൻ' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ ഒഴുക്കിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു.
വലിയ താരനിര തന്നെയുണ്ടായിരുന്നു 'നുണക്കുഴി'യിൽ സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.