'മെയ്യഴകൻ' ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; കാർത്തിയും അരവിന്ദ് സ്വാമിയും ഒന്നിച്ച സിനിമ ഒക്ടോബർ 27 ന് എത്തും; സ്ട്രീമിങ് ആരംഭിക്കുന്നത് നെറ്റ്ഫ്ലിക്സിലൂടെ
അരവിന്ദ് സ്വാമിയും കാര്‍ത്തിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തി മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് 'മെയ്യഴകൻ'. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം 51 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനമെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 25ന് നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
ഇന്ത്യയില്‍ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വെഹ്സങ്ങളിൽ എത്തിയത്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. നിര്‍മാണ നിര്‍വഹണം കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയുമാണ്.
2 മണിക്കൂറും 57 മിനിറ്റ് ദൈർഖ്യവുമായാണ് 'മെയ്യഴഗൻ' തിയേറ്ററിൽ എത്തിയത്. എന്നാൽ റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം 18 മിനിറ്റുകളോളം സെൻസർ ചെയ്തിരുന്നു. എന്നാൽ ഒടിടി റിലീസിനായി ചിത്രത്തിന് അൺകട്ട് പതിപ്പ് ഉണ്ടാകില്ല, കൂടാതെ 2 മണിക്കൂർ 38 മിനിറ്റ് ദൈർഖ്യം ഉണ്ടായിരിക്കും. തമിഴ്മ, തെലുങ്ക് കൂടാതെ മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത വേർഷനും ഒടിടിയിലെത്തും.