ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'യ്ക്കും വെട്ട് ?; റിലീസ് തീയതി മാറ്റി; മുട്ടൻ പണി കൊടുത്ത് സെൻസർ ബോർഡ്; ഭയങ്കര വയലൻസ് എന്ന് വിശദികരണം

Update: 2025-11-28 12:12 GMT

ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' സിനിമയുടെ റിലീസ് സെൻസർ ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് മാറ്റിവെച്ചു. ചിത്രത്തിലെ എട്ട് റീലുകളിലെ എട്ട് സീനുകൾ നീക്കം ചെയ്ത ശേഷം മാത്രമേ റിലീസ് ചെയ്യാൻ അനുമതി നൽകുകയുള്ളൂ എന്ന് സെൻസർ ബോർഡ് അറിയിച്ചു. ഈ രംഗങ്ങളിൽ അമിതമായ അക്രമം (വയലൻസ്) ഉണ്ടെന്നാണ് സൂചന.

നവംബർ 30 ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇതോടെ വൈകിയത്. സെൻസർ ബോർഡ് ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തി, തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ആക്ഷൻ കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'പൊങ്കാല', വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്.

Tags:    

Similar News