ഇടിയുടെ 'പൊങ്കാല'യുമായി ശ്രീനാഥ് ഭാസി; ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; റിലീസ് ഡിസംബർ 5ന്
കൊച്ചി: ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല' എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസിന് മുൻപേ തന്നെ 'പൊങ്കാല' പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. എ.ബി. ബിനിൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 എന്നീ ബാനറുകളിൽ ദീപു ബോസും അനില്‍ പിള്ളയും ചേർന്നാണ് 'പൊങ്കാല' നിർമിക്കുന്നത്.
ഡോണാ തോമസ് ആണ് കോ-പ്രൊഡ്യൂസർ. ഗ്രെയ്‌സ് ഫിലിം കമ്പനിയാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ജാക്സൺ ഛായാഗ്രഹണവും അജാസ് പുക്കാടൻ എഡിറ്റിംഗും രഞ്ജിൻ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു. അഖിൽ ടി. രാജ് മേക്കപ്പും സൂര്യാ ശേഖർ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്തു. നിധീഷ് ആചാര്യയാണ് കലാസംവിധാനം.
സെവൻ ആർട്‌സ് മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി എന്നിവർ ഫൈറ്റ് കൊറിയോഗ്രാഫിയും വിജയ റാണി നൃത്തസംവിധാനവും നിർവഹിച്ചു. മഞ്ജു ഗോപിനാഥ് പി.ആർ.ഒയും ജിജേഷ് വാടി സ്റ്റിൽസും അർജുൻ ജിബി ഡിസൈൻസും കൈകാര്യം ചെയ്യുന്നു. ബ്രിങ്ഫോർത്ത് മാർക്കറ്റിംഗും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് സോഷ്യൽ മീഡിയ പ്രൊമോഷനും നടത്തുന്നു.