'മഹത്തായ യോദ്ധാവിന്റെ ഇതിഹാസ ​ഗാഥ'; ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി; 'പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്ത് വിട്ടു

Update: 2024-12-03 09:44 GMT

മുംബൈ: 'കാന്താര' എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയിലൊട്ടാകെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ താരമാണ് ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് താരമിപ്പോൾ. ഇതിനിടെ ഋഷഭ് ഷെട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്ദീപ് സിംഗ് ഒരുക്കുന്ന ചിത്രത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഛത്രപതി ശിവാജിയായാണ് താരം എത്തുന്നതെന്നത്.

2027 ജനുവരി 21ന് റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. പോസ്റ്ററിൽ ശിവാജിയായാണ് ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് ഋഷഭ് ഷെട്ടിയും ചലച്ചിത്ര നിർമാതാവ് സന്ദീപ് സിം​ഗും ഛത്രപതി ശിവാജിയിലൂടെ ഒന്നിക്കുമെന്ന വാർത്ത പ്രശസ്ത സിനിമാ നിരൂപകൻ തരൺ ആദർശ് വ്യക്തമാക്കി. 'പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' എന്നാണ് ചിത്രത്തിന്റെ പേര്.

ഇന്ത്യയുടെ മഹത്തായ യോദ്ധാവിന്റെ ഇതിഹാസ ​ഗാഥ, 'പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജിലൂടെ അവതരിപ്പിക്കുകയാണെന്നും ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചിത്രം പ്രഖ്യാപിക്കുന്നുവെന്നും സന്ദീപ് സിം​ഗ് എക്സിൽ കുറിച്ചു. ഇത് കേവലം ഒരു സിനിമയല്ല, എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ പോരാടിയ, മു​ഗൾ സാമ്രാജ്യ ശക്തികളെ വെല്ലുവിളിച്ച ധീര യോദ്ധാവിനുള്ള സമർപ്പണമാകും ഈ ചിത്രമെന്ന് സന്ദീപ് സിം​ഗ് പറഞ്ഞു. ലോകമെമ്പാടും 2027 ജനുവരിയിൽ 21ന് തീയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം കുറിച്ചു. 

Tags:    

Similar News