ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹം ലജ്ജാകരമായ കാര്യമായാണ് കാണുന്നത്; ആര്‍ത്തവം മറച്ചുവക്കേണ്ട ഒന്നല്ല; സാമന്ത
ആര്‍ത്തവം മറച്ചുവക്കേണ്ട ഒന്നല്ല; സാമന്ത
ഹൈദരാബാദ്: ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹം ലജ്ജാകരമായ കാര്യമായാണ് കാണുന്നതെന്ന് നടി സാമന്ത. എന്നാല്‍ ആര്‍ത്തവകാര്യങ്ങള്‍ മറച്ചുവെക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു.
സ്ത്രീകള്‍ എന്ന നിലയില്‍ ഒരുപാട് മുന്നോട്ട് പോയിട്ടും ആര്‍ത്തവത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഇപ്പോഴും നാണക്കേടായാണ് കരുതുന്നതെന്ന് നടി പറഞ്ഞു. ന്യൂട്രീഷന്‍ ഇന്‍ സിങ്കിലെ ഹെഡ് ന്യൂട്രീഷ്യനിസ്റ്റായ റാഷി ചൗധരിക്കൊപ്പം ടേക്ക് 20 എന്ന പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡില്‍ സാമന്ത സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
ആര്‍ത്തവം ശക്തിയല്ലാതെ മറ്റൊന്നുമല്ലെന്ന് സ്ത്രീകള്‍ വിശ്വസിക്കാന്‍ തുടങ്ങണമെന്ന് റാഷി പറഞ്ഞിരുന്നു. ആര്‍ത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം സംഭാഷണങ്ങള്‍ കൂടുതല്‍ നടത്തുന്നത് 'സാമൂഹിക അപമാന'ത്തെ തകര്‍ക്കാന്‍ സഹായിക്കുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവം ലജ്ജിക്കേണ്ടതോ മറച്ചുവെക്കേണ്ടതോ നിസ്സാരമായി എടുക്കേണ്ടതല്ലെന്നും നടി അഭിപ്രായപ്പെട്ടു.