തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റ്; നസ്രിയ-ബേസിൽ കോമ്പോ ചിത്രം ഒടിടിയിലേക്ക്; ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ
കൊച്ചി: ഈ വർഷം മോളിവുഡിലെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നാണ് 'സൂക്ഷ്മദർശിനി'. നസ്രിയ-ബേസിൽ കോമ്പോയിലെത്തിയ ആദ്യ ചിത്രം കൂടിയാണ് എം സി സംവിധാനം ചെയ്ത 'സൂക്ഷ്മദർശിനി'. തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് കേന്ദ്രങ്ങളിൽ മികച്ച റിപ്പോർട്ടുകൾ നേടി മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക. എന്നാല്‍ എപ്പോഴായിരിക്കും ബേസില്‍ ചിത്രം ഒടിടിയില്‍ എത്തുക എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല.
അതേസമയം, അല്ലു അർജുൻ ചിത്രമായ പുഷ്പ്പയുടെ രണ്ടാം ഭാഗമെത്തിയിട്ടും സൂക്ഷ്മദർശിനി തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം വലിയ വിജയത്തിലേക്കാണ് മുന്നേറുന്നതെന്ന് കളക്‌ഷൻ റിപ്പോർട്ടികളിൽ നിന്നും വ്യക്തമാണ്. ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 16 തിയേറ്ററുകളിൽ കൂടി ചിത്രം പ്രദർശനത്തിനെത്തിയെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്.
ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ച ചിത്തത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കിയത് ക്രിസ്റ്റോ സേവ്യർ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.