'എനിക്ക് ഈ നാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവിടുത്തെ യക്ഷിക്കഥയാ..'; പീക്ക് തീയേറ്റർ എക്സ്പീരിയൻസ് ലോഡിങ്; സുമതി വളവിന്റെ ട്രെയ്‌ലർ പുറത്ത്

Update: 2025-07-27 15:14 GMT

കൊച്ചി: പ്രഖ്യാപനമെത്തിയത് മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹൊറർ കോമഡി ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് 'സുമതി വളവ്'. 'മാളികപ്പുറം' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. കല്ലേലികാവ് ഗ്രാമത്തിലെ രസകരമായ സന്ദർഭങ്ങളും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയുമാണ് ചിത്രത്തിൻറെ പ്രമേയം. തീയേറ്ററുകളിൽ മികച്ച ദൃശ്യാനുഭവമാകും ചിത്രം നൽകുന്നതെന്ന സൂചനയാണ് 2.12 മിനുറ്റ് ദൈർഖ്യമുള്ള ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം ഓ​ഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. സുമതിവളവിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ നടക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

Full View

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെ യു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.

ശങ്കർ.പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ , മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു,വി എഫ് എക്സ് ഐഡന്റ് വി എഫ് എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ.

Tags:    

Similar News