'നീങ്ക റൊമ്പ നടിക്കിറിങ്കെ സർ..'; തലൈവരോടൊപ്പം തിളങ്ങി ഫഹദും; 'വേട്ടയ്യ'നിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി; ഈ രംഗം എന്തിന് ഒഴിവാക്കിയെന്ന് ആരാധകർ
ചെന്നൈ: ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണവുമായി രജനി- ഫഹദ് ചിത്രം വേട്ടയ്യാൻ തീയറ്റേറുകളിൽ കുതിക്കുകയാണ്. ചിത്രം വമ്പൻ കളക്ഷനോടെയാണ് കുതിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഇളക്കി മറിച്ച് സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗം പുറത്തുവിട്ടിരിക്കുകയാണ്. ഒരു മാസ് കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത്.
ചിത്രത്തിൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ചിരിക്കുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് സിനിമയിൽ വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ വലിയ ആകര്‍ഷണമാണ്.
അതേസമയം തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം ഇപ്പോൾ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് വിജയ് ചിത്രം ദ ഗോട്ടാണ്. റിലീസിന് വിജയ്‌യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്. എന്തായാലും രജനികാന്തിന്റെ വേട്ടയ്യനും ആഗോള കളക്ഷനില്‍ റിലീസിന് നേട്ടമുണ്ടാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.