'പാർവേയ്‌ തനി..'; വിജയ് സേതുപതി നായകനായ 'ഏസ്' ലെ വീഡിയോ ഗാനം പുറത്ത്; മനോഹരമായ വരികളെന്ന് ആരാധകർ!

Update: 2025-05-29 11:40 GMT

മിഴ് സൂപ്പർതാരം വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഏസ്'. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും കളക്ഷനില്‍ വൻ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. ഓപ്പണിംഗില്‍ ഏസിന് ഏകദേശം ഒരു കോടി രൂപയോളം നേടാനായെങ്കിലും ആദ്യ തിങ്കളാഴ്ച അത് 62 ലക്ഷമായി കുറയുകയും ആകെ നേട്ടം വെറും 4.94 കോടിയില്‍ എത്താനേ കഴിഞ്ഞുള്ളൂവെന്നുമാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഇപ്പോഴിതാ, ഏസിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അറുമുഗകുമാര്‍ ആണ്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.  


Full View


Tags:    

Similar News