'വാത്തിയാര് ദളപതി...'; ഒടുവിൽ കാത്തിരിപ്പിന് വിരാമം; സൂപ്പർതാരം വിജയ്‌യുടെ എച്ച് വിനോദ് ചിത്രം 'ജനനായകൻ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; കടുത്ത ആവേശത്തിൽ ആരാധകർ!
By : സ്വന്തം ലേഖകൻ
Update: 2025-01-26 09:54 GMT
ചെന്നൈ: ഒടുവിൽ പ്രേക്ഷകലക്ഷങ്ങളുടെ കാത്തിരിപ്പിന് തന്നെ വിരാമമിട്ടുകൊണ്ട് ദളപതി വിജയ്‌യുടെ അവസാന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജനനായകന്‍' എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.