ഇത് അണ്ണന്റെ അവസാന ചിത്രം..അതുകൊണ്ട് മികച്ചതായിരിക്കണം; ആരാധകര്‍ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു; തുറന്നുപറഞ്ഞ് 'ജന നായകന്‍' എഡിറ്റര്‍; വൈറലായി വിജയ് യുടെ മറുപടി!

Update: 2025-02-12 12:35 GMT

ചെന്നൈ: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ജന നായകൻ'. താരത്തിന്റെ അവസാന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ഇപ്പോഴിതാ 'ജന നായകന്‍' എഡിറ്റർ പുതിയ തലവേദനയിലാണ്. അദ്ദേഹം തന്നെയാണ് തുറന്നുപറഞ്ഞിരിക്കുന്നത്.

വിജയ് ആരാധകർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ എഡിറ്റർ പ്രദീപിനോട് നടന്‍ വിജയ് നൽകിയ പ്രതികരണം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. വിജയ് നായകനായി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രം ദളപതി വിജയ്‍യുടെ അവസാന പ്രോജക്റ്റ് ആണെന്നാണ് പരക്കെ അറിയപ്പെടുന്നത്.

ചിത്രത്തിന്‍റെ എഡിറ്റർ പ്രദീപിന്‍റെ നേതൃത്വത്തിൽ ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷനും ഷൂട്ടിംഗിന് സമാനമായി പുരോഗമിക്കുന്നുണ്ട്. അടുത്തിടെ പ്രദീപ് വിജയ്‍യുമായി നടത്തിയ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.

"ജനനായകൻ ചിത്രീകരണത്തിൻ്റെ ഇടവേളയിൽ എച്ച്. വിനോദ് എന്നെ വിജയ് യ്ക്ക് പരിചയപ്പെടുത്തി. ഞങ്ങൾ ഏകദേശം 20 മിനിറ്റോളം സംസാരിച്ചു. ഇത് ദളപതിയുടെ അവസാന ചിത്രമാണ്, അതിനാൽ ഇത് മികച്ചതായിരിക്കണം' എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ആരാധകർ സോഷ്യൽ മീഡിയയിൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് അദ്ദേഹത്തോട് തമാശയായി ഞാന്‍ സൂചിപ്പിച്ചു. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ഫോക്കസ് ചെയ്യൂ എന്നാണ് വിജയ് ഇതിന് മറുപടി നല്‍കിയത്.

Tags:    

Similar News