നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

Update: 2024-10-01 11:23 GMT

കൊച്ചി: നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. യൂട്യൂബ് ചാനല്‍ വഴി നടിക്കെതിരായുള്ള വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡയയില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില വീഡിയോകള്‍ നന്ദകുമാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് നടി പരാതി നല്‍കിയത്.

യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്.ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. അല്‍പസമയത്തിനകം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News