'വണ്‍ ലാസ്റ്റ് ടൈം'; വിജയയുടെ അവസാന ചിത്രത്തിന് തുടക്കം: പൂജയില്‍ തിളങ്ങി മമിത ബൈജു

Update: 2024-10-04 12:09 GMT

ദളപതി വിജയ്യുടെ അവസാന ചിത്രമായ ദളപതി 69 പൂജ നടന്നു. ചെന്നൈയില്‍ വച്ചായിരുന്നു ചടങ്ങ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ദളപതി 69' ല്‍ മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തില്‍ പൂജാ ഹെഗ്ഡെ നായികയായി എത്തിയപ്പോള്‍ മമിത ബൈജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, പ്രിയാമണി, നരേന്‍, ഗൗതം വാസുദേവ് ??മേനോന്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധാണ്.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുക ബോബി ഡിയോള്‍ ആണ്. ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, സംഘട്ടനം: അനല്‍ അരസ് അതേസമയം വെങ്കട്ട് കെ നാരായണയാണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. തന്റെ അവസാന ചിത്രമായ 'ദളപതി 69' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണ് വിജയ്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയറ്ററിലേക്കെത്തും.



Tags:    

Similar News