പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക് അന്തംവിട്ട് ആരാധകര്‍; വണ്ണം കുറഞ്ഞതോ, സര്‍ജറിയോ എന്ന ചര്‍ച്ച

Update: 2024-10-19 10:45 GMT

പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക് കണ്ട് അന്തംവിട്ട് ആരാധകര്‍. മെലിഞ്ഞ്, താടിയെല്ലുകള്‍ കുറച്ചുകൂടി കൂര്‍ത്ത് ആരെയും അമ്പരിപ്പിക്കുന്ന ലുക്കിലാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പരിപാടിയില്‍ താരം എത്തിയത്. നടി എന്തെങ്കിലും ശസ്ത്രക്രിയയ്ക്കു വിധേയയായോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. താരത്തിന്റെ രൂപത്തില്‍ പ്രശംസിച്ചും പരിഹസിച്ചും നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

പ്രിയങ്ക പങ്കുവെച്ച പോസ്റ്റിന് കമെന്റ് സെക്ഷനില്‍ ചര്‍ച്ച് കൊണ്ട് നിറയുകയാണ്. താരം നേരത്തെക്കാള്‍ മെലിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് മുഖം കൂര്‍ത്തതായി തോന്നുന്നതെന്നും ചില കമന്റുകളില്‍ പറയുന്നു. എന്നാല്‍ മുഖത്തിന് എന്തേ സര്‍ജറി ചെയ്തിട്ടുണ്ടെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്.



ഹോളിവുഡില്‍ തിരക്കേറിയ നടിയായി മാറിയ പ്രിയങ്ക ചോപ്ര ബോളിവുഡ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ട് അഞ്ച് വര്‍ഷമായി. ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്, ദ് ബ്ലഫ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍.

Tags:    

Similar News