'നിങ്ങള്‍ ഏറ്റവും മികച്ചവും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി'; അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദര്‍
ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ബാലയ്ക്കെതിരെ മകള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തന്നെയും അമ്മയേയും ബാല ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമൃതയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അമൃത പറഞ്ഞിട്ടാണ് മകള്‍ ബാലയ്ക്കെതിരെ രംഗത്ത് വന്നത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ബാലയ്ക്കെതിരെ ഇവരുടെ മുന്‍ ഡ്രൈവര്‍ അടക്കം രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെ താന്‍ വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തിമാക്കി ബാല വീഡിയോ പങ്കുവെച്ചു ബാലയുടെ ഈ വീഡിയോയ്ക്ക് പിന്നാലെ അമൃതയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതല്‍ ശക്തരാക്കുകയിരുന്നു ചെയ്തത്..
പക്ഷെ പതിയെ മലയാളികള്‍ ഞങ്ങളുടെ സത്യങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോള്‍ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക എന്ന് പറഞ്ഞ് തുടങ്ങിയ കുറിപ്പില്‍ അമൃത കാര്യങ്ങള്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദറും കമന്റിട്ട് ഇട്ടിട്ടുണ്ട്. ബാലയുമായി പിരിഞ്ഞതിന് ശേഷം അമൃതയും ഗോപിസുന്ദറും ലിവിംഗ് ടുഗദറായിരുന്നു. അടുത്തിടെയാണ് ഇവര്‍ ബന്ധം അവസാനിപ്പിച്ചത്. ബന്ധം വേര്‍പിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയില്‍ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ അമൃത ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. 'നിങ്ങള്‍ ഏറ്റവും മികച്ചവും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി' എന്നാണ് ഗോപി സുന്ദര്‍ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്. '
പ്രിയപ്പെട്ട അമൃത..കൂടുതല്‍ കരുത്തോടെ മുന്നോട്ട്..നിങ്ങളുടെയും,അഭിരാമിയുടെയും പാപ്പുവിന്റെയും, അമ്മയുടെയും കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ട്..ചുറ്റിലും ഉള്ളവരെയെല്ലാം ബോധ്യപ്പെടുത്താന്‍ നമുക്ക് പറ്റണമെന്നില്ല.. നെഗറ്റീവ് കമന്റ്‌സിനെ ഓര്‍ത്തു ബേജാറാവുകയും വേണ്ടാ..പ്രതികൂല അവസ്ഥയില്‍ കഠിന പ്രയത്‌നം ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ അത്രമേല്‍ ആത്മധൈര്യവും, നിശ്ചയദാര്‍ഢ്ഡ്യവും വേണം..ഇനിയും മുന്നോട്ട്.. ഒരുപാട് സ്‌നേഹം , അമൃതയെ എനിക്ക് മനസ്സിലാകും. ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരാള്‍ എന്ന നിലയില്‍ കൂടുതല്‍ മനസ്സിലാവും. മനുഷ്യരെ കാണാനും മിണ്ടാനും പോലും ആകാത്ത അവസ്ഥയിലേക്ക് ഞാന്‍ എത്തി കഴിഞ്ഞു, എന്നിങ്ങനെ പോകുന്നു.